Film Talks

‘ആരും പിന്തുണക്കാതെ ഉയര്‍ന്നുവരുന്നവരെ നിരുത്സാഹപ്പെടുത്തരുത്’; ഷെയ്‌ന് പിന്തുണയുമായി മേജര്‍ രവി

THE CUE

വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവില്‍ നിന്ന് ഭീഷണി നേരിട്ട സംഭവത്തില്‍ നടന്‍ ഷെയ്ന്‍ നിഗമിന് പിന്തുണയുമായി മേജര്‍ രവി. ആരാരും പിന്തുണയ്ക്കാനില്ലാത്ത ഉയര്‍ന്ന് വരുന്നവരെ നിരത്സാഹപ്പെടുത്തരുതെന്നും മോശപ്പെട്ട ഒരു മാതൃക മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിക്കരുതെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു.വിവാദത്തില്‍ ഷെയ്‌നിന് പരസ്യ പിന്തുണ നല്‍കുന്ന ചലച്ചിത്ര മേഖലയിലെ ആദ്യത്തെ ആള്‍ കൂടി ആണ് മേജര്‍ രവി

‘അന്തരിച്ച അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ ഒരു വീഡിയോ കാണാന്‍ ഇടയായി. ആരാണോ ഷെയ്ന്‍ എന്ന കുട്ടിയെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നത് അവര്‍ ഒന്നറിഞ്ഞിരിക്കണം, കഠിനപ്രയത്‌നത്തിലൂടെ സ്വയം മുന്നേറാന്‍ ശ്രമിക്കുന്ന ഒരു നടനാണ് അവന്‍. ആരാരും പിന്തുണയ്ക്കാനില്ലാത്ത ഉയര്‍ന്നു വരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തരുത്. മോശപ്പെട്ട മാതൃക മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിക്കരുത്, ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും.
മേജര്‍ രവി

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഇതിനൊപ്പം തന്നെ അഭിനയിക്കുന്ന ഖുര്‍ബാനി എന്ന ചിത്രത്തിനായി ലുക്ക് അല്‍പ്പം മാറ്റിയതില്‍ നിജസ്ഥിതി മനസ്സിലാക്കാതെ ജോബി ജോര്‍ജ് തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതി

അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരില്‍ മാത്രം അനുഭവിക്കുന്നതാണിതെന്നും തനിക്ക് മടുത്തെന്നും ഷെയ്ന്‍ പുറത്തു വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ തള്ളിയ നിര്‍മാതാവ് ഇന്ന് ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'രാഹുലിനെതിരെ നിയമപരമായ പരാതികൾ ഇല്ല, ആരോപണം വന്നപ്പോൾ രാജിവെച്ചു' പ്രതിരോധിച്ച് ഷാഫി പറമ്പിൽ

ആ കാരണം കൊണ്ടാണ് ദാസ് അങ്കിള്‍ പറഞ്ഞത്, അഭിനയിക്കാന്‍ പോകരുത് എന്ന്: മഞ്ജരി

അടുത്ത ഓണം നമ്മുടെ പാട്ട് ആയിരിക്കണം എന്നതായിരുന്നു നമ്മുടെ ആഗ്രഹം; ഓണം മൂഡിനെക്കുറിച്ച് ബിബിന്‍ കൃഷ്ണ

'ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക', ഈ ട്രോളുകൾ ഞാൻ കാണാറുണ്ട്: അൻസിബ ഹസ്സൻ

പരാതി ഇല്ലെങ്കില്‍ ക്രൈം നടന്നിട്ടില്ല എന്നാണോ? രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് എന്തുകൊണ്ട് നിയന്ത്രിച്ചില്ല?

SCROLL FOR NEXT