Film Talks

'കീപ്പ് ഇറ്റ് അപ് ബ്രോ': 'പുഴു'വിനെ പരിഹസിക്കാന്‍ ശ്രീജിത്ത് പണിക്കര്‍ക്ക് മേജര്‍ രവി കൂട്ട്

ജാതിവെറിയുടെ രാഷ്ട്രീയം പറഞ്ഞ റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രത്തിന് പരിഹാസവുമായി സംവിധായകന്‍ മേജര്‍ രവി. ചിത്രത്തെ പരിഹസിച്ച് 'ഒച്ച് എന്നൊരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നു' എന്ന ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന് കീഴെയായിരുന്നു മേജര്‍ രവിയുടെ പരിഹാസവും.

'ഞാന്‍ ബോംബെയില്‍ സംസ്‌കാര്‍ ഭാരതി സെമിനാറിലായതിനാല്‍ ഒരു പുഴുവിനേയും കണ്ടില്ല, കീപ് ഇറ്റ് അപ് ബ്രോ. ജയ്ഹിന്ദ്' എന്നായിരുന്നു മേജര്‍ രവിയുടെ കമന്റ്.

പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വരും മുന്‍പ് രംഗത്തെത്തിയിരുന്നു. സിനിമ ബ്രാഹ്മണ സമുദായം മുഴുവന്‍ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ആരോപണം.

'എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്‌സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. എന്നാല്‍ പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ' എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രമേയം കൊണ്ട് ചര്‍ച്ചയാവുകയാണ്. പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, വസുദേവ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മെയ് 13-ന് സോണി ലിവ്വില്‍ റിലീസ് ചെയ്തു. തേനി ഈശ്വറാണ് ഛായാഗ്രാഹകന്‍. ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT