Film Talks

മദ്യത്തിന് വേണ്ടിയുള്ള ഒരുമ കോവിഡിനെതിരെയുള്ള പോരാട്ടത്തിലും ഉണ്ടാകണം; മദ്യക്കുപ്പി ട്രോളിൽ പ്രതികരിച്ച് മേജർ രവി

മേജർ രവിക്കെതിരെയുള്ള സോഷ്യൽ മീഡിയ ട്രോളുകൾക്കെതിരെ പ്രതികരിച്ച് താരം. ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്നാൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളാണ് താനെന്നും, ഇത്തരത്തിൽ ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക് ലൈവിലായിരുന്നു മേജർ രവിയുടെ പ്രതികരണം.

മേജർ രവിയുടെ പ്രതികരണം ‘ മദ്യത്തെക്കുറിച്ച് ഒരാൾ ഇൻബോക്സിൽ ചോദിച്ചപ്പോൾ ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് ചില സുഹൃത്തുക്കൾ എനിക്ക് അയച്ച് തന്നിരുന്നു. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, എന്ന് മറുപടിയായി പറഞ്ഞു. അത് എന്റെ പേരിൽ ആരോ ഉണ്ടാക്കിയ വ്യാജസ്ക്രീൻ ഷോട്ട് ആയിരുന്നു.’

സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്നാൽ കേരളത്തിൽ ലോക്ക് ഡൌൺ സമയത്ത് മദ്യം സ്റ്റോക്ക് ഉള്ള ഒരേയൊരു പട്ടാളക്കാരൻ ഞാൻ ആണെന്നാണ് ട്രോള് . എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം കിട്ടുന്നത് നല്ലതല്ലേ. ആരോ ഒരു ട്രോള്‍ ഉണ്ടാക്കി അതിന്റെ ഉത്തരവും അയാൾ തന്നെ ഉണ്ടാക്കി. വ്യക്തിപരമായി ഇതൊന്നും എന്നെ ബാധിക്കുന്നില്ല.

ബിവറേജിന്റെ മുന്നിലാണ് മലയാളികൾ അനുസരണയോടെ നിൽക്കുന്നത് . അതിന്റെ മുന്നിൽ നിൽക്കുമ്പോൾ അവർ ഒരിക്കൽ പോലും ഒരിക്കലും ലൈൻ തെറ്റിക്കാറില്ല. മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്. ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കാണിച്ചെങ്കിൽ കേരളം പോലെ നമ്പർ വൺ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് ദേഷ്യമൊന്നും. മദ്യത്തിന് വേണ്ടിയുള്ള ഈ ഐക്യം കോവിഡിനെതിരെയുള്ള പോരാട്ടത്തിലും ഉണ്ടാകണം എന്നാണ് എനിക്ക് ഇവരോട് പറയാനുള്ളത്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT