User
Film Talks

കുട്ടിക്കാലം മുതലേ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട്: മാലാ പാര്‍വതി

കുട്ടിക്കാലം മുതല്‍ തന്നെ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന ഒരാളാണ് താനെന്ന് നടി മാലാ പാര്‍വ്വതി. നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ അത് വെല്ലുവിളിയായിരുന്നുവെന്നും മാലാ പാര്‍വ്വതി പറയുന്നു.

പുതിയ കാലത്തെ മലയാള സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നായികമാരുടെ കടന്നുവരവാണ് പ്രധാനമായും അതിന് കാരണം. ബോഡി ഷെയിമിങ് പോലുള്ള കാര്യങ്ങളെ ഇന്നത്തെ സമൂഹം നോക്കിക്കാണുന്നതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ടെന്നും അതില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മാലാ പാര്‍വ്വതി ദ ക്യുവിനോട് പറഞ്ഞു.

മാലാ പാര്‍വതിയുടെ വാക്കുകള്‍

കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുട കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്‌നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു പക്ഷെ, പുറത്തുപോയിത്തുടങ്ങിയപ്പോള്‍ അത് മാറി. അത് അങ്ങനെയല്ല, മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്.

പാര്‍വ്വതി തിരുവോത്ത് മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു. അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമാസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT