Film Talks

‘കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’, പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന പരിപാടിയെന്ന് ലിജോ പെല്ലിശേരി

THE CUE

കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക്് ഒമ്പത് മിനുട്ട് വെളിച്ചം തെളിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടിയെന്ന് ഇതിനെ ട്രോളുകയാണ് സംവിധായകന്‍ ലിജോ പെല്ലിശേരി. ലൈറ്റ് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണമെന്നും ലിജോ ജോസ് പെല്ലിശേരി.

ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല

എന്ന്കമ്മിറ്റി

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കൊറൊണ ഭീഷണിയുടെ ഇരുട്ട് വെളിച്ചം തെളിച്ച് മായ്ക്കണം. ടോര്‍ച്ച് ലൈറ്റോ മൊബൈല്‍ ഫ്‌ളാഷോ മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടില്‍ എല്ലാവരും ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ ചെറുദീപങ്ങള്‍ തെളിയിക്കണം. വീട്ടിലെ ലൈറ്റുകള്‍ അണച്ചാണ് വെളിച്ചം തെളിക്കേണ്ടത്. തെരുവിലിറങ്ങിയോ കൂട്ടം കൂടിയോ ആവരുത് വെളിച്ചം തെളിക്കല്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT