Film Talks

'ഭൂതക്കണ്ണാടിയില്‍ മമ്മൂക്കയുടേത് ലോക സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്'; ലിജോ ജോസ് പെല്ലിശ്ശേരി

ഭൂതക്കണ്ണാടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടേത് ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് താന്‍ കണക്കാക്കുന്നതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ദ ക്യുവിനോടാണ് ലിജോ ഇക്കാര്യം പറഞ്ഞത്.

മമ്മൂക്കയുടെ അടുത്ത് ആദ്യമായി ഞാന്‍ ചെന്ന് ഈ വിഷയം അവതരിപ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത്, മമ്മൂക്കയെ വെച്ച് എനിക്ക് ചെയ്യാന്‍ ആഗ്രഹം ഭൂതക്കണ്ണാടി പോലൊരു സിനിമയാണ് എന്നാണ്. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഞാന്‍ ഭൂതക്കണ്ണാടി കണക്കാക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി

മമ്മൂട്ടി-ലിജോ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19നാണ് തിയേറ്ററിലെത്തുന്നത്. ഐഎഫ്എഫ്‌കെ വേദിയിലെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ചും മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. മമ്മൂട്ടി, അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT