Film Talks

‘ലിജോ ഞാന്‍ നിങ്ങളുടെ ബിഗ് ഫാന്‍’, ലൈവില്‍ ലിജോ പെല്ലിശേരിയോട് മണിരത്‌നം

THE CUE

'നിങ്ങളുടെ ഫേവറിറ്റ് ഡയറക്ടര്‍ ലൈവ് കാണുന്നുണ്ട്,' മണിരത്‌നത്തോട് ഭാര്യയും അഭിനേത്രിയുമായ സുഹാസിനി ഹാസന്‍ ഫേസ്ബുക്ക് ലൈവില്‍. ''ഹലോ ലിജോ മണി നിങ്ങളുടെ സിനിമകളെക്കുറിച്ച് ഒരു പാട് സംസാരിക്കാറുണ്ട്. ഞാന്‍ നിങ്ങളുടെ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുള്ളത്.'' സുഹാസിനിയുടെ സംസാരത്തിന് ഇടയില്‍ കയറി മണിരത്‌നം പറയുന്നു- ലിജോ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്‌സ്, കീപ്പ് ഇറ്റ് അപ്പ്.

സുഹാസിനി മണിരത്‌നം നടത്തിയ ഫേസ്ബുക്ക് ലൈവില്‍ ആണ് ലിജോ ജോസ് പെല്ലിശേരിയോടുള്ള ഇഷ്ടം ഇന്ത്യന്‍ സിനിമയിലെ മാസ്റ്റേഴ്‌സില്‍ ഒരാളായ മണിരത്‌നം പങ്കുവച്ചത്.

സുഹാസിനിയുടെയും മണിരത്‌നത്തിന്റെയും മകന്‍ ലണ്ടനില്‍ നിന്ന് വന്നതിനെ തുടര്‍ന്ന് ഹോം ഐസൊലേഷനിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും സുഹാസിനി ലോക്ക് ഔട്ട് ദിനങ്ങളില്‍ ലൈവില്‍ സജീവമായിരുന്നു. താരങ്ങളും ഗായകരും ലൈവില്‍ സുഹാസിനിക്കൊപ്പം ചേരാറുമുണ്ട്. ലോക്ക് ഔട്ട് 21ാം ദിനം ഫൈനല്‍ ലൈവ് എന്ന നിലയില്‍ സുഹാസിനിക്കൊപ്പമെത്തിയത് മണിരത്‌നമാണ്. മാധവന്‍,ഖുഷ്ബു തുടങ്ങിയവരും സുഹാസിനിക്കൊപ്പം സംസാരിക്കാനെത്തിയിരുന്നു.

അലൈപായുതേ ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് മാധവന്‍ മണിരത്‌നത്തിനും, സുഹാസിനിക്കുമൊപ്പം ലൈവില്‍ എത്തിയത്. അഭിനേതാവ് എന്നതിലുപരി സിനിമയുടെ സമഗ്ര മേഖലയില്‍ പഠിപ്പിക്കാനാണ് മണിരത്‌നം ശ്രമിച്ചതെന്ന് മാധവന്‍. സിനിമകളില്‍ ട്രെയിന്‍ പശ്ചാത്തലമാക്കി സിഗ്നേച്ചര്‍ ഷോട്ട് ഒരുക്കുന്നതിനെക്കുറിച്ചും മണിരത്‌നം സംസാരിക്കുന്നുണ്ട്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT