Film Talks

ഒരു പൈസപോലും പുള്ളി കണക്കിൽ ബാക്കിവെയ്ക്കാതെയാണ് പൂർത്തിയാക്കിയത്; അപ്പൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

സിനിമകൾ പരാജയമായിട്ടും സിനിമ മേഖലയോട് തന്റെ അപ്പൻ കാണിച്ച മഹത്വത്തെക്കുറിച്ച്‌ നടൻ കുഞ്ചാക്കോ ബോബൻ. മനോരമ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന നേരെ ചൊവ്വേ പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ

എന്റെ അപ്പൻ അവസാനമായി സംവിധാനം ചെയ്തത് ‘ആഴി' എന്ന ചിത്രമായിരുന്നു. അതൊരു വൻപരാജയമായിരുന്നു. അതിന്റെ കടവും കാര്യങ്ങളൊക്കെ വീട്ടാൻ വേണ്ടി ഒരു ചില്ലി പൈസ പോലും തീയേറ്ററുകൾക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ ബാക്കിവെച്ചിട്ടല്ല അദ്ദേഹം സിനിമയിൽ നിന്ന് മാറിയത്. വേണമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്.

സമയം ചോദിക്കുക , അല്ലെങ്കിൽ എഴുതിത്തള്ളുന്ന കാര്യങ്ങളിലേക്ക് നീങ്ങുക, അങ്ങനെയൊക്കെ. പക്ഷേ ഒരു പൈസപോലും പുള്ളി കണക്കിൽ ബാക്കിവെയ്ക്കാതെയാണ് അതൊക്കെ പൂർത്തിയാക്കിയത്. സ്വന്തം കൈയിൽ ഉള്ള സോ കോൾഡ് ലാൻഡ് ബാങ്കോ എല്ലാം ഡിസ്പോസ് ചെയ്തിട്ടോ ആയിരിക്കാം പുള്ളിയാ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത്.

ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബമഹിമയും പേരും കൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല. അതിന് കാശ് തന്നെ വേണം. സിനിമ നിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനർ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഘട്ടം ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT