Film Talks

കുഞ്ചാക്കോ ബോബനും വ്യാജൻ ; ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ലെന്ന് താരം

ക്ലബ്ഹൗസിൽ ഉപഭോക്താക്കൾ വർധിക്കുന്നതിന് പിന്നാലെ വ്യാജന്മാരും സജീവമാകുന്നു. ക്ലബ്ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജും ദുൽഖർ സൽമാനുമടക്കമുള്ള താരങ്ങൾ പ്രതികരിച്ചിരുന്നു. ഇപ്പോൾ വ്യാജ അക്കൗണ്ടിനെതിരെ നടൻ കുഞ്ചാക്കോ ബോബനും പ്രതികരിച്ചിരിക്കുന്നു. ‘ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല. ക്ലബ്ഹൗസിലെ വ്യാജൻ’ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.

ടൊവിനോ തോമസിന്റെയും ജോജുവിന്റെയും ഇന്‍സ്റ്റഗ്രാം ലൈവും അഭിമുഖങ്ങളിലെ ഭാഗങ്ങളും സ്ട്രീം ചെയ്താണ് വ്യാജന്‍മാര്‍ ക്ലബ് ഹൗസില്‍ ആളുകളെ കബളിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ പേരിലും വ്യാജ അക്കൗണ്ടുകളുണ്ട്.

ടോക്ക് വിത്ത് ആസിഫലി എന്ന പേരിലായിരുന്നു ആസിഫലിയുടെ ഫേക്ക് ഐഡിയുടെ പറ്റിക്കല്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് താന്‍ സജീവമെന്നും ക്ലബ് ഹൗസ് അക്കൗണ്ട് ഇല്ലെന്നും ആസിഫലി അറിയിച്ചു. ഇതേ രീതിയില്‍ ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാനും പ്രതികരിച്ചിരുന്നു. മലയാളത്തിലെ നിരവധി സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ക്ലബ് ഹൗസില്‍ ചര്‍ച്ചാ വേദികളില്‍ സജീവമാണ്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT