Film Talks

തല്ലുമാലയിലെ 'മണവാളൻ ത​ഗ്' ഉണ്ടായത് എങ്ങനെ?; പാട്ടിന് പിന്നിലെ കഥ പറഞ്ഞ് ഖാലിദ് റഹ്മാൻ

തല്ലുമാലയിലെ ഹിറ്റ് ​ഗാനമായ മണവാളൻ ത​​ഗിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ ഖാലിദ് റഹ്മാൻ. തല്ലുമാലയക്ക് വേണ്ടി ഡാബ്സിയുമായി കൊളാബ്രേറ്റ് ചെയ്യാം എന്ന ചിന്ത വളരെ ആക്സിഡന്റലി സംഭവിച്ചതാണെന്നും മുൻകൂട്ടി തീരുമാനിച്ചൊരു കാര്യമായിരുന്നില്ല അതെന്നും ഖാലിദ് റഹ്മാൻ പറയുന്നു. തല്ലുമാലയിലെ നടന്മാരിലൊരാളായ അദ്രിയാണ് തന്നെ ഡാബ്സിയുടെ ഈ ​ഗാനം ആദ്യമായി കേൾപ്പിക്കുന്നതെന്നും റഹ്മാൻ പറയുന്നു. പാട്ട് കേട്ട് ഇഷ്ടപ്പെട്ടപ്പോൾ ഇത് നമ്മുടെ സിനിമയിലെ ടൊവിനോയുടെ കഥാപാത്രത്തിന് വേണ്ടി അവർക്ക് ചെയ്യാൻ സാധിക്കുമോ എന്ന് താൻ അന്വേഷിക്കാൻ ആവശ്യപ്പെട്ടെന്നും അതിനെ തുടർന്നാണ് തല്ലുമാലയിലെ മണവാളൻ ത​ഗ് സംഭവിച്ചതെന്നും ഖാലിദ് റഹ്മാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഖാലിദ് റഹ്മാൻ പറഞ്ഞത്:

ഡാബ്സിയുമായുള്ള കൊളാബ്രേഷൻ വളരെ ആക്സിഡന്റിലി സംഭവിച്ചതാണ്. നമ്മൾ മുൻകൂട്ടി തീരുമാനിച്ച ഒരു കാര്യമായിരുന്നില്ല അത്. മണവാളൻ ത​ഗ് എങ്ങനെയാണ് സംഭവിക്കുന്നത് എന്നുവച്ചാൽ തല്ലുമാലയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് അഷ്റഫ് ഹംസയുടെ മകൻ വഴി അദ്രി എന്നെ ഒരു പാട്ട് കേൾപ്പിച്ചു. ഈ പാട്ട് ഒന്ന് കേട്ടു നോക്കൂ എന്നിട്ട് എങ്ങനെയുണ്ടെന്ന് പറയൂ എന്നു പറഞ്ഞു. അന്ന് അത് നാല് വരിയെ അവർ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. നമ്മുടെ സിനിമയിൽ ടൊവിനോയുടെ കഥാപാത്രം ഒരു മണവാളൻ ആണ്. അവർക്ക് ആ വഴിക്ക് ഈ പാട്ട് ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ചോദിക്കാൻ ‍പറഞ്ഞു. അന്ന് മുഹ്സിനും ആ ഐഡിയ വളരെ ഇഷ്ടപ്പെട്ടു. പിന്നീട് അവർ അത് വികസിപ്പിച്ച് കൊണ്ടു വന്നു. സിം​ഗിൾ ട്രാക്ക് ആയി അത് കേട്ടപ്പോൾ എനിക്ക് വളരെ ഇന്ററസ്റ്റിം​ഗ് ആയി തോന്നി. അന്ന് നമ്മൾ ആലോചിച്ചത് ഈ ട്രാക്ക് എങ്ങനെയെങ്കിലും പുറത്ത് വരണം എന്നാണ്. അത്രമാത്രമേ അന്ന് നമ്മൾ ആലോചിച്ചിട്ടുള്ളൂ. അല്ലാതെ ഇത് ഇറങ്ങി അടുത്തയാഴ്ച ഇത്രയും ഹിറ്റ് ആകും എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ നിർമാതാവ് ആഷിഖ് ഉസ്മാനോട് പറഞ്ഞു. അങ്ങനെയാണ് മണവാളൻ ത​ഗ് വരുന്നത്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT