Film Talks

കെ.ജി.ജോര്‍ജിനെ അപമാനിച്ചു, ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് പരാതി, ഫെഫ്കയുടെ നോട്ടീസ്

വിഖ്യാത ചലച്ചിത്രകാരന്‍ കെ.ജി.ജോര്‍ജ്ജിനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിന് ശാന്തിവിള ദിനേശിനെതിരെ പരാതി. ഭാര്യ സല്‍മ ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തുടര്‍നടപടിക്കായി പൊലീസിന് കൈമാറി.

സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ശാന്തിവിള ദിനേശിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ ശാന്തിവിള ദിനേശ് ഫെഫ്ക അംഗമാണ്. ഇലവങ്കോട് ദേശത്തിന് ശേഷം കെ.ജി ജോര്‍ജ്ജിന്റെ സിനിമാ കരിയര്‍ അവസാനിച്ചത് ദുര്‍നടപ്പ് മൂലമാണെന്നത് അടക്കം വ്യക്തിഹത്യ നടത്തുന്നതും അവഹേളിക്കുന്നതുമായ ഉള്ളടക്കമായിരുന്നു ശാന്തിവിള ദിനേശിന്റെ യൂട്യൂബ് വീഡിയോയില്‍. നേരത്തെ ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് ശാന്തിവിള ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തില്‍ യൂട്യൂബിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്നാണ് ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യമെടുത്തത്. അന്ന് പൊലീസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ദിനേശ് അപവാദ പ്രചരണം നടത്തുകയായിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT