Film Talks

കൃത്യമായി ഇന്‍കം ടാക്‌സും ജിഎസ്ടിയും അടക്കുന്നവരാണ്, കള്ളപ്പണമെന്ന പ്രചരണം സിനിമ വ്യവസായത്തെ ഇല്ലായ്മ ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധിപ്പിച്ച് മലയാള സിനിമയില്‍ അനധികൃത സ്രോതസുകളില്‍ നിന്ന് പണമെത്തുന്നുവെന്ന പ്രചരണത്തിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമയിലാകെ കള്ളപ്പണവും മെറ്റല്‍ കറന്‍സിയും ഒഴുകുകയാണെന്ന പ്രചരണം ഇപ്പോള്‍ തന്നെ വന്‍പ്രതിസന്ധിയിലായ വ്യവസായത്തെ ഇല്ലായ്മ ചെയ്യാനേ ഉപകരിക്കൂ എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ ആന്റോ ജോസഫ്. കൃത്യമായി ഇന്‍കം ടാക്‌സും ജിഎസ്ടിയും നിശ്ചിത സമയക്രമത്തില്‍ ഹാജരാക്കി അങ്ങേയറ്റം സുതാര്യമായി ചലച്ചിത്ര നിര്‍മ്മാണം നടത്തുന്നവരാണ് മഹാഭൂരിപക്ഷം നിര്‍മ്മാതാക്കളുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

ഏതെങ്കിലും ഒരു നിര്‍മ്മാതാവ് അനധികൃത ധനസ്രോതസുകളെ ആശ്രയിക്കുന്നതായി സൂചന ലഭിച്ചാല്‍ കൃത്യമായതും സുതാര്യമായതുമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം. അത്തരം അന്വേഷണങ്ങളില്‍ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എല്ലാ സഹകരണവും നല്‍കുമെന്നും സെക്രട്ടറി ആന്റോ ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍മ്മാണച്ചെലവ് കുറക്കാനായി പ്രതിഫലത്തില്‍ കുറവ് വരുത്തണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തോട് ഫെഫ്കയും അമ്മയും അനുകൂലമായി പ്രതികരിച്ചതായും നിര്‍മ്മാതാക്കള്‍. വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്ന 66 സിനിമകളുടെ റിലീസ് തീരുമാനിച്ച ശേഷമായിരിക്കും പുതിയ സിനിമകള്‍ പരിഗണിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍. പുതിയ സിനിമകള്‍ തുടങ്ങേണ്ടെന്ന മുന്‍തീരുമാനവും സംഘടന മാറ്റിയിട്ടുണ്ട്.

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

SCROLL FOR NEXT