Film Talks

'കടുവയി'ലേക്കുള്ള ക്ഷണം നിരസിച്ചു; കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണയില്ലെന്ന് മൂർ

ഷാജികൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും തനിക്കു ക്ഷണമുണ്ടായിരുന്നതായി കള ഫെയിം മൂർ. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമായിരുന്നു അത്. കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നും ഇന്നുമില്ല . അതുകൊണ്ട് ആ വേഷം വേണ്ടെന്നുവച്ചു. നല്ല കഥാപാത്രങ്ങൾ വരുന്നത് വരെ കാത്തിരിക്കുമെന്നും അതുവരെ ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മൂർ പറഞ്ഞു.

രോഹിത് വി എസ് സംവിധാനം ചെയ്ത് ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കള തീയറ്ററിങ്ങുകളിൽ മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ആണ് കള. സിനിമയിൽ മൂർ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കള ഇപ്പോള്‍ സൈന പ്ലേ, ആമസോണ്‍ ഉള്‍പ്പെടെ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

SCROLL FOR NEXT