Film Talks

കൈദി രണ്ടാം ഭാഗം സീക്വലോ, പ്രീക്വലോ?, കാര്‍ത്തി പറയുന്നത്

THE CUE

തമിഴ് താരം കാര്‍ത്തിയുടെ 2019ലെ വന്‍വിജയ ചിത്രമാണ് കൈദി. കൈദിയുടെ രണ്ടാം ഭാഗം കഥാതുടര്‍ച്ചയായിരിക്കുമോ, അതോ ദില്ലി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പൂര്‍വഭാഗമായിരിക്കുമോ എന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കാര്‍ത്തി പറയുന്നത് ഇങ്ങനെ

സീക്വലും പ്രീക്വലുമായിരിക്കും (ചിരിക്കുന്നു)ഇപ്പോഴും രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനയിലാണ്. ഞങ്ങള്‍ക്ക് അതെക്കുറിച്ചുള്ള ഐഡിയയുണ്ട്. ലോകേഷ് കനകരാജ് വിജയ് സാര്‍ ചിത്രം പൂര്‍ത്തിയാക്കി വന്നാല്‍ ആ സിനിമയിലേക്ക് കടക്കും.
കാര്‍ത്തി

കൈദി കഥ കേട്ടപ്പോള്‍ തന്നെ നല്ലൊരു ആക്ഷന്‍ സിനിമയെന്നാണ് കരുതിയത്. ആക്ഷന്‍ സിനിമകള്‍ എനിക്ക് നന്നായി ഇഷ്ടമാണ്. ഡൈ ഹാര്‍ഡ്, റോക്ക് ഒക്കെ പോലെ. കൈദിയുടെ ഫിലിമോഗ്രഫിയില്‍ തന്നെ ഡൈ ഹാര്‍ഡ് പരാമര്‍ശിച്ചിട്ടുണ്ട്. ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ സിനിമയാണ് കൈദി, അതില്‍ അച്ഛന്‍-മകള്‍ ബന്ധം മനോഹരമായി ഇടകലര്‍ത്തിയിട്ടുണ്ട്. എനിക്കും മകള്‍ ഉള്ളതിനാല്‍ എനിക്ക് അത് നന്നായി കണക്ട് ചെയ്യാനായി. സ്‌ക്രീനില്‍ പുതുതായി വന്നത് ആ ഘടകം ആയിരിക്കുമെന്നും കാര്‍ത്തി.

ദ ക്യു അഭിമുഖത്തിലാണ് കാര്‍ത്തി ഇക്കാര്യം പറഞ്ഞത്. കാര്‍ത്തിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തമ്പി ഡിസംബര്‍ 20ന് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിഖിലാ വിമലാണ് കാര്‍ത്തിയുടെ നായിക.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT