Film Talks

ലോക്കൽ എസ്‌ഐ അല്ലെങ്കിൽ ഗുണ്ട, ഇപ്പോൾ ലണ്ടൻ ഗ്യാങ്‌സ്റ്ററായി പ്രൊമോഷൻ കിട്ടി; ജോജു ജോർജ്

കാർത്തിക സുബ്ബരാജ്- ധനുഷ് ചിത്രം ജഗമേ തന്തിരത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് നടൻ ജോജു ജോർജ്. ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ജഗമേ തന്തിരത്തില്‍ ശിവദോസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റര്‍ റോളിലാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. ഈ സിനിമയിലൂടെ ഗ്യാങ്സ്റ്റർ പദവിയിലേക്ക് പ്രൊമോഷൻ ലഭിച്ചതായി ജോജു ജോർജ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജോസഫും ചോലയും കണ്ടതിന് ശേഷമാണ് കാർത്തിക് സുബ്ബരാജ് സിനിമയിലേക്ക് വിളിച്ചതെന്ന് ജോജു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജഗമേ തന്തിരത്തിലെ കഥാപാത്രത്തിന് ഈ രണ്ട് കഥാപാത്രങ്ങളുമായി സാമ്യത ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ജോജു ജോർജ് പറഞ്ഞത്

അഭിനയിച്ച മിക്ക സിനിമകളിലും എസ്‌ഐ അല്ലെങ്കിൽ ഒരു ലോക്കൽ ഗുണ്ടയുടെ കഥാപാത്രമായിരുന്നു. ഈ സിനിമയിലൂടെ എനിക്ക് പ്രൊമോഷൻ ലഭിച്ചു. നേരെ ഒരു ലണ്ടൻ ഗ്യാങ്സ്റ്റർ ആയി. അതെ, ഞാൻ ഈ സിനിമയിൽ ഒരു ഗ്യാങ്സ്റ്ററാണ് , ഇപ്പോൾ ഇത്ര മാത്രമെ വെളിപ്പെടുത്തുവാൻ കഴിയുകയുള്ളൂ.

താനൊരു കാർത്തിക് സുബ്ബരാജ് ആരാധകനാണെന്ന് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ജോജു ജോർജ് പറഞ്ഞിരുന്നു. പിസ്സ കണ്ടതിനുശേഷം കാര്‍ത്തിക് സുബ്ബരാജിനെ കാണാന്‍ ശ്രയിച്ചിരുന്നതായും അപ്പോൾ അവസരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോജു ജോർജ് കാർത്തിക് സുബ്ബരാജിനെ കുറിച്ച് പറഞ്ഞത്

ഞാന്‍ ഒരു വലിയ കാര്‍ത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ്സ കണ്ടതിനുശേഷം ഞാന്‍ കാര്‍ത്തിക് സുബ്ബരാജിനെ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല. ഈ സിനിമയുടെ എഡിറ്ററായ വിവേക് ഹര്‍ഷന്‍, സംവിധായകന്‍ ഡിമല്‍ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരമുണ്ടാക്കി. കാര്‍ത്തിക് എന്നോട് ഓഡിഷന് ആവശ്യപ്പെട്ടു, കാരണം ഇത് ഒരു വലിയ കഥാപാത്രമാണ്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.തമിഴിലെ ഡയലോഗുകള്‍ ഞാന്‍ പറഞ്ഞു. പുഞ്ചിരിയായിയിരുന്നു കാര്‍ത്തികിന്റെ റിയാക്ഷന്‍

സിനിമയില്‍ എന്റെ എതിരാളി ഹോളിവുഡ് നടനാണെന്ന് അറിയാമായിരുന്നു. ജെയിംസ് കോസ്‌മോ സര്‍ ആയിരുന്നു ആ റോളിലെത്തിയത്. ഞാന്‍ കണ്ട ആദ്യത്തെ ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ സാറാണ്.

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

ആ പാട്ട് എഴുതിക്കൊടുത്തപ്പോള്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു, മാന്‍ വെല്‍ക്കം ടും അവര്‍ ടീം എന്ന്: മനു മഞ്ജിത്ത്

'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം

അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ അവിടുള്ളവര്‍ സെല്‍ഫിക്കായി നില്‍ക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചിരുന്നു: വെങ്കിടേഷ്

മലയാളത്തിന്‍റെ ഗെയിം ചേഞ്ചറായിരുന്നു ആ സിനിമ, പിന്നീട് ചലച്ചിത്ര മേഖലിയുണ്ടായത് വലിയ മാറ്റങ്ങള്‍: അജു വര്‍ഗീസ്

SCROLL FOR NEXT