Film Talks

'ഭയങ്കരമായ ട്വിസ്റ്റും ടേണും ഈ സിനിമയല്ലില്ല' ; അന്വേഷണങ്ങളുടെ മാത്രം കഥയല്ല അന്വേഷകരുടെ കൂടി കഥയാണ് ചിത്രമെന്ന് ജിനു വി എബ്രഹാം

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം അന്വേഷണങ്ങളുടെ മാത്രം കഥയല്ല അന്വേഷകരുടെ കൂടി കഥയാണ് എന്ന് തിരക്കഥാകൃത്ത് ജിനു വി എബ്രഹാം. ടൊവിനോ തോമസിന്റെ കഥാപാത്രമായ ആനന്ദ് നാരായണന് കരിയറിന്റെ തുടക്കത്തിൽ തന്നെ ലഭിക്കുന്ന ഒരു മേജർ കേസും ആ കേസിനോട് അയാൾക്ക് തോന്നുന്ന പാഷനുമാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമെന്ന് ജിനു പറയുന്നു. കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ജിനു വി എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. കാണാതായ പെൺകുട്ടി, ഈ കണ്ണി കൂടി, യവനിക തുടങ്ങിയ പഴയകാല ചിത്രങ്ങളെ പോലെ വളരെ റിയലായിട്ടുള്ള ടൊക്നോളജി ബാക്ക് അപ്പുകളൊന്നുമില്ലാത്ത കാലത്ത് എങ്ങനെയായിരിക്കും ഇൻവസ്റ്റി​ഗേഷൻ നടന്നിരിക്കുക എന്ന ചിന്തയിൽ നിന്നാണ് ഈ സിനിമ വരുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിനു വി എബ്രഹാം പറഞ്ഞു.

ജിനു വി എബ്രഹാം പറഞ്ഞത്:

ഇതൊരു ഇൻവസ്റ്റി​ഗേഷൻ എന്നതിന് അപ്പുറത്തേക്ക് ഭയങ്കരമായ ട്വിസ്റ്റും ടേൺസുമുള്ളൊരു സിനിമയല്ലിത്. ഞാൻ ഇതിന് ആദ്യം കൊടുത്തിരുന്ന ഒരു ടാ​ഗ് ലെെൻ എന്ന് പറയുന്നത്. ഇത് അന്വേഷണങ്ങളുടെ കഥ മാത്രമല്ല അന്വേഷകരുടെ കഥ കൂടിയാണ് എന്നാണ്. ഒരു കേസ് അന്വേഷിക്കുമ്പോൾ ആ ഇൻവസ്റ്റി​ഗേറ്റേഴ്സ് നേരിടുന്ന പ്രതിസന്ധികൾ, അവർ അനുഭവിക്കുന്ന സമ്മർദ്ദം, അതിലൂടെ ട്രാവൽ ചെയ്യുന്നൊരു സിനിമയാണ് ഇത്. ഒരു ക്യാരക്ടർ ഡ്രവിവൺ സ്ക്രീൻ പ്ലേയാണ്. ട്വിസ്റ്റുകൾ ഉണ്ടെങ്കിൽ പോലും അത് കഥയെ ഡ്രെെവ് ചെയ്ത് ഹുക്ക് ചെയ്ത പോകുന്ന ഒരു പരിപാടി അല്ല ഈ സിനിമ. ടൊവിനോയുടെ കഥാപാത്രമായ ആനന്ദ് നാരയണൻ എന്ന കഥാപാത്രത്തിലൂടെയുള്ള ഒരു ജേണിയാണ് ഇത്. അയാളെ നമുക്ക് എല്ലാവർക്കും ഐഡന്റിഫെെ ചെയ്യാൻ കഴിയും. നമ്മളൊക്കെ ആദ്യമായി ഒരു പ്രൊഫഷനിലേക്ക് വരുമ്പോൾ നമുക്ക് എല്ലാവർക്കും കുറേ സ്വപ്നങ്ങൾ ഉണ്ടാവും. എന്നാൽ ആ ജോലിയിൽ ഉണ്ടാകുന്ന സ്ട്ര​ഗിൾസ് എങ്ങനെ അവരെ മാറ്റുന്നു. അവർ എങ്ങനെ അതിനെ അതിജീവിക്കുന്നു എന്നതാണ് ഈ സിനിമ. അയാൾ ഈ പ്രൊഫഷനിലേക്ക് വരുമ്പോൾ അയാൾക്ക് കിട്ടാവുന്ന ഏറ്റവും മേജർ കേസ് അയാൾക്ക് മുന്നിലേക്ക് വരികയാണ്. ആ കേസിനോട് അയാൾ കാണിക്കുന്ന ഒരു പാഷനാണ് ഈ സിനിമ.

കടുവ എന്ന ചിത്രത്തിന്റെ എഴുത്ത് കഴിഞ്ഞ ഉടനെ ഞാൻ ചെയ്യുന്ന ഒരു സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. കാണാതായ പെൺകുട്ടി, ഈ കണ്ണി കൂടി, യവനിക എന്നീ സിനിമകളുടെ മോഡിൽ ഒരു സിനിമ എഴുതണം എന്ന് വളരെ ആ​ഗ്രഹമുണ്ടായിരുന്നു. വളരെ റിയലായിട്ടുള്ള ടെക്നോളജിയുടെ യാതൊരു വിധ സപ്പോർട്ടും ലഭിക്കാത്ത ഒരു കാലഘട്ടത്തിൽ എങ്ങനെയായിരിക്കും ഇൻവസ്റ്റി​ഗേഷൻ നടന്നിട്ടുണ്ടാവുക എന്ന ചിന്തയിൽ നിന്നാണ് ഈ സിനിമ വരുന്നത്. ഈ സിനിമയിലെ അന്വേഷണം നടക്കുന്നത് റബ്ബർ തോട്ടത്തിലും കമ്പക്കാലായിലും ഒക്കെയാണ്. റബ്ബർ വെട്ടുകാരനും മീൻകാരനും ഒക്കെയാണ് ഇതിലെ സാക്ഷികളായി വരുന്നതും ഇതിന്റെ ഇൻവസ്റ്റി​ഗേഷൻ മുന്നോട്ട് കൊണ്ടു പോകുന്നതും. അങ്ങനെയുള്ളൊരു പരിപാടി കുറേ നാളായി നമ്മുടെ മലയാള സിനിമയിൽ മിസ്സിം​ഗ് ആണ്. അതാണ് എനിക്ക് ശരിക്കും പറഞ്ഞാൽ ഇങ്ങനെയൊരു സ്ക്രിപ്റ്റ് എഴുതണം എന്ന് തോന്നാൻ കാരണം. ജിനു വി എബ്രഹാം പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്ന് തെളിയിക്കാൻ സാധിക്കാത്ത ആ കേസ് ടോവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT