Film Talks

അനഘയെ വേണമെങ്കിൽ ഇനി സ്റ്റേറ്റ് മത്സരത്തിന് വിടാം, അത്രയും മികച്ചതാണ് ബോക്സിംഗ് റിം​ഗിലെ അവളുടെ മൂവ്മെന്റ്സ്: ജിംഷി ഖാലിദ്

'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദ് ആണ്. ബോക്സിം​ഗ് ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ ഒരു ബോക്സറും റിഥം ഏറ്റവും നന്നായി സ്വായത്തമാക്കിയത് നടി അനഘ രവി ആണെന്ന് ജിംഷി ഖാലിദ് പറയുന്നു. അടുത്ത ആഴ്ച സ്റ്റേറ്റ് മത്സരത്തിലേക്ക് ഇറക്കാം എന്ന തരത്തിൽ അത്രയും മികച്ചതായിരുന്നു ബോക്സിം​ഗ് റിം​ഗിലുള്ള അനഘയുടെ ചലനങ്ങൾ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിംഷി ഖാലിദ് പറഞ്ഞു

ജിംഷി ഖാലിദ് പറഞ്ഞത്:

അനഘ ഈ ആറ് മാസവും ഇവന്മാർക്കൊപ്പം ജിമ്മിൽ പോയിട്ടുണ്ട്. അവൾക്കും ഇടിയൊക്കെ കിട്ടിയിട്ടുണ്ട്. സത്യം പറയുകയാണെങ്കിൽ ബോയ്സ് ഇത്രയും കാലം ട്രെയ്നിം​ഗ് ഒക്കെ ചെയ്തിട്ട് ഷൂട്ടിന്റെ സമയത്ത് എനിക്ക് വ്യക്തിപരമായി ബോക്സിം​ഗിന്റെ ഒരു റിഥം കിട്ടിയിയതായി തോന്നിയത് അനഘയ്ക്ക് ആണ്. അവളെ വേണമെങ്കിൽ അടുത്ത ആഴ്ച സ്റ്റേറ്റിലേക്ക് ഇറക്കാം എന്ന് പറയുന്നത്രയും നല്ലതായിരുന്നു റിം​ഗിന് അകത്തുള്ള അവളുടെ മൂവ്മെന്റിന് ഒക്കെ. ബോക്സിം​ഗിന്റെ ഒരു അഴക് ഉണ്ടല്ലോ അത് അവളിൽ ഉണ്ടായിരുന്നു. അവൾ റിം​ഗിൽ നിൽക്കുന്നത് കാണാൻ തന്നെ രസമാണ്. അവളുടെ പെർഫോമൻസും മികച്ചതായിരുന്നു. കാതൽ സിനിമയിൽ ഒക്കെ നമ്മൾ കണ്ടതാണെല്ലോ?

വിഷു റിലീസ് ആയി ഏപ്രിൽ 10 ന് റിലീസിനെത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

SCROLL FOR NEXT