Film Talks

'നസ്ലെൻ ഈസ് ദ ഫ്യൂച്ചർ, ഇലക്ട്രിഫൈയിം​ഗ് പെർഫോമറാണ് പുള്ളി'; ആലപ്പുഴ ജിംഖാനയിലെ നസ്ലെനെക്കുറിച്ച് ജിംഷി ഖാലിദ്

ഇലക്ട്രിഫൈയിം​ഗ് പെർഫോമർ ആണ് നടൻ നസ്ലെൻ എന്ന് ഛായാ​ഗ്രാഹകൻ ജിംഷി ഖാലിദ്. 'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദ് ആണ്. മോണിറ്ററിലൂടെ അല്ലാതെ നസ്ലെന്റെ പെർഫോമൻസ് നേരിട്ട് കാണാൻ വളരെ രസമാണ് എന്ന് ജിംഷി ഖാലിദ് പറയുന്നു. വളരെ കഴിവുള്ള നടൻ ആണ് അവൻ എന്നും അവനൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമാണെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിംഷി ഖാലിദ് പറഞ്ഞു.

ജിംഷി ഖാലിദ് പറഞ്ഞത്:

നസ്ലെന്റെ പെർഫോമൻസ് വളരെ ഇലക്ട്രിഫൈയിം​ഗ് ആണ്. അങ്ങനെ അടക്കി പിടിച്ച് പെർഫോം ചെയ്യുന്ന ഒരു ആക്ടർ അല്ല അദ്ദേഹം. ആക്ടിം​ഗിൽ അദ്ദേഹം അ​ദ്ദേഹത്തെ തന്നെ അങ്ങ് തുറന്നു വിടും. വളരെ ഇലക്ട്രിഫൈയിം​ഗും ചാമിങും ആണ് അത് കണ്ടിരിക്കാൻ തന്നെ. മോണിറ്ററിൽ അല്ല ചുമ്മാ ഇങ്ങനെ നോക്കി നിൽക്കാൻ രസമാണ്. ഞാൻ സാധാരണ റഹ്മാനൊപ്പം മോണിറ്ററിൽ നോക്കിയിരിക്കുകയാണ് പതിവ്. പക്ഷേ നസ്ലെന്റെ ഷോട്ട് ആണെങ്കിൽ ഞാൻ അല്ലാതെ തന്നെ നോക്കും. വളരെ കഴിവുള്ള ആളാണ് നസ്ലെൻ. അവനൊപ്പം വർക്ക് ചെയ്യാനും വളരെ എളുപ്പം ആണ്. മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി ശരിക്കും പണിയെടുത്തിട്ടുണ്ട് ആ പിള്ളേര്. ഇവരുടെ ട്രെയ്നിം​ഗ് സമയത്ത് ഒന്ന് രണ്ട് പേരുടെ ഒക്കെ ദേഹത്തെ ചെറിയ പൊട്ടൽ ഒക്കെയുണ്ടായിട്ടുണ്ട്. ​​ഗണപതിക്ക് ഒക്കെ സംഭവിച്ചിട്ടുണ്ട് അത്. പക്ഷേ അവർക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. നസ്ലെനെ നമുക്ക് എല്ലാവർക്കും അറിയാല്ലോ അവൻ വളരെയധികം കഴിവുള്ള ഒരാളാണ്. അവൻ ഭാവി വാ​ഗ്ദാനം ആണ്.

വിഷു റിലീസ് ആയി ഏപ്രിൽ 10 ന് റിലീസിനെത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസിനെത്തി മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ 10 കോടിയ്ക്ക് മേലേ ചിത്രം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT