Film Talks

'പെർഫോമൻസ് കണ്ട് രജിനികാന്ത് രണ്ട് തവണ വിളിച്ചു, പ്രഭു സാർ എയർപോട്ടിൽ പോയാൽ പോലും ആളുകൾ പസിക്കിത് മണി എന്ന് വിളിക്കാൻ തുടങ്ങി'; ജയറാം

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ നമ്പി എന്ന കഥാപാത്രത്തെ കണ്ടിട്ട് രജിനികാന്ത് വിളിച്ചു എന്ന് ജയറാം. പൊന്നിയിൻ സെൽവന്റെ ഓഡിയോ ലോഞ്ചിൽ നടൻ പ്രഭുവിനെ അനുകരിച്ച് ജയറാം അവതരിപ്പിച്ച കോമഡി വലിയ തരത്തിൽ ഹിറ്റായിരുന്നു. ഓഡിയോ ലോഞ്ചിന് ശേഷം തന്നെ അഭിനന്ദിക്കാൻ വേണ്ടിയും രജിനികാന്ത് വിളിച്ചതായി ജയറാം പറയുന്നു. പ്രഭുവിനെക്കുറിച്ച് ചെയ്തത് വളരെ നന്നായിരുന്നു എന്നും അന്ന് സ്റ്റേജിൽ അത് പറയാൻ കഴിഞ്ഞില്ല, പ്രഭു ഭക്ഷണത്തിന്റെ കാര്യത്തിൽ അങ്ങനെയാണ് എന്നും പറഞ്ഞ് അദ്ദേഹം ചിരിച്ചതായി ജയറാം പറഞ്ഞു. അതിന് ശേഷം പ്രഭു സാർ എയർപോട്ടിൽ പോയാൽ പോലും ആളുകൾ പസിക്കിത് മണി എന്ന് വിളിക്കാൻ തുടങ്ങി എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറ‍ഞ്ഞു.

ജയറാം പറഞ്ഞത്:

രജനികാന്ത് രണ്ട് പ്രാവശ്യം വിളിച്ചു. ജയറാം പ്രഭുവിന്റെ കൂടെയുള്ള ആ കോമഡി കൊള്ളാം വളരെ നന്നായിരുന്നു അത്. അന്ന് സ്റ്റേജിൽ അത് പറയാൻ പറ്റിയില്ല, ഞാൻ പറ‍ഞ്ഞു സാർ ഞാൻ കുറച്ച് അതിശയോക്തി കൂട്ടി ചെയ്തതാണ് എന്ന്. എയ് ഇല്ല, ഇല്ല, പ്രഭു ഭക്ഷണത്തിന്റെ കാര്യത്തിൽ അങ്ങനെയാണ്. ഞാൻ വീട്ടിൽ എത്രയോ തവണ കണ്ടിരിക്കുന്നു എന്ന് പറഞ്ഞു. പിന്നീട് പ്രഭുസാറിന് ആ കാലഘട്ടത്തിൽ എയർപോട്ടിൽ പോകുമ്പോൾ പോലും സെെഡിൽ നിന്നും ആൾക്കാർ മണി പസിക്കിത് മണി എന്ന് വിളിക്കും. അതിന് ശേഷം അദ്ദേഹം എന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു പറയും നീ കാരണം പുറത്തു പോകാൻ കൂടി വയ്യ എയർപോർട്ടിൽ പോയാൽ പോലും എല്ലാവരും പസിക്കിത് മണി പസിക്കിത് മണി എന്ന് വിളിക്കുന്നു എന്ന്. അതിന് ശേഷം ഒരിക്കൽ ഞാൻ കോയംമ്പത്തൂർ എയർപോർട്ടിൽ നിന്ന് ഇറങ്ങി ഊട്ടിയിലേക്ക് തിരിയുന്ന വഴിയിൽ നോക്കുമ്പോൾ ഒരു ചായകടയ്ക്ക് പസിക്കിത് മണി എന്ന് പേര് വച്ചിരിക്കുന്നു ഒപ്പം പ്രഭുസാറിന്റെ ഫോട്ടോയും. ഞാൻ വണ്ടി നിർത്താൻ പറഞ്ഞിട്ട് അപ്പോൾ തന്നെ ഫോട്ടോ എടുത്ത് വേ​​ഗം അദ്ദേഹത്തിന് അയച്ചു കൊടുത്തു. അടാ പാവി ഉങ്ക തൊല്ല താങ്ക മുടിയലയേ ഇത് എങ്കെപ്പാ എന്ന് ചോദിച്ചു. ‍കോയംമ്പത്തൂർ ആണെന്ന് ഞാൻ പറഞ്ഞു.

കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന പുസ്തകത്തെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ചിത്രത്തിൻ ആഴ്വാർകടിയാൻ നമ്പി എന്ന ജയറാം അവതരിപ്പിച്ച കഥാപാത്രം വളരെയേറെ ശ്രദ്ധ നേടിയിരുന്നു. അബ്രഹാം ഓസ്ലർ എന്ന ചിത്രമാണ് ജയറാമിന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT