Film Talks

'കളിയാട്ടവുമായി ബന്ധമില്ല'; സുരേഷ് ഗോപി കൂട്ടുകെട്ടിനെക്കുറിച്ച് ജയരാജ്

17 വര്‍ഷത്തിനും ശേഷം സുരേഷ് ഗോപി ജയരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പെരുങ്കളിയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1997ല്‍ ഷേക്സ്പിയര്‍ നാടകമായ ഒഥെല്ലോയെ ആസ്പദമാക്കി ജയരാജ് ചിത്രികരിച്ച കളിയാട്ടത്തിന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ജയരാജന് മികച്ച ഡയറക്ടര്‍ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ടായിരുന്നു. അതുപോലൊരു ക്ലാസിക്കിന് തുടര്‍ച്ചയാണോ പെരുങ്കളിയാട്ടമെന്നായിരുന്നു ചിത്രം കണ്ടതിന് ശേഷമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. എന്നാല്‍ കളിയാട്ടവുമായി ചിത്രത്തിന് ബന്ധമില്ലെന്ന് ജയരാജ് പറഞ്ഞു.

1997ല്‍ കളിയാട്ടമെന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേര്‍ന്ന് ഒരുക്കിയതാണ്. ഇപ്പോള്‍ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു ഒരു പെരുങ്കളിയാട്ടം. കളിയാട്ടമെന്ന സിനിമയുമായി ഇതിനുയാതൊരു ബന്ധവുമില്ല . സിനിമയുടെ ചിത്രീകരണം ആരംഭിച്ചു എന്നും ജയരാജ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജുവഴി അറിയിച്ചു

സുരേഷ് ഗോപി - ജയരാജ് കൂട്ടുകെട്ടില്‍ അവസാനമായി പിറന്ന സിനിമ 2006ല്‍ പുറത്തിറങ്ങിയ അശ്വാരൂഢനാണ്. അനശ്വര രാജന്‍, ഷൈന്‍ ടോം ചാക്കോ, കെ.ജി.എഫ് ഫെയിം ബി.സ് അവിനാഷ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. .സരിഗമയാണ് ചിത്രത്തിന്റെനിര്‍മാണം

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

SCROLL FOR NEXT