Film Talks

'കൊത്ത കണ്ടിട്ടാണ് നാനി തെലുങ്കിലേക്ക് വിളിച്ചത്, സൂപ്പർ സ്റ്റാർ പടങ്ങളുടെ എഡിറ്റിൽ പോലും അതിലെ BGM ഉപയോഗിക്കാറുണ്ട്': ജേക്സ് ബിജോയ്

കിം​ഗ് ഓഫ് കൊത്ത എന്ന സിനിമ കാരണമാണ് പലരും തന്നെ തിരിച്ചറിയാൻ തുടങ്ങിയത് എന്ന് സം​ഗീതസംവിധായകൻ ജേക്സ് ബിജോയ്. കിം​ഗ് ഓഫ് കൊത്തയെ ഒരു പരാജയ ചിത്രമായി താൻ കാണുന്നില്ലെന്നും തെലുങ്കിൽ അടക്കം തന്റെ വർക്കുകൾ ശ്രദ്ധിച്ചു തുടങ്ങിയത് കിം​ഗ് ഓഫ് കൊത്തയ്ക്ക് ശേഷമാണ് എന്നും ജേക്സ് ബിജോയ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജേക്സ് ബിജോയ് പറഞ്ഞത്

ഒരു സനിമ വിജയിക്കാതെ വരുമ്പോൾ 100 ശതമാനം തീർച്ചയായും അതെന്നെ ബാധിക്കാറുണ്ട്. പക്ഷേ കൊത്ത ഒരിക്കലും എന്നെ സംബന്ധിച്ച് ഒരു പരാജയമായി ഞാൻ പറയില്ല. കൊത്തയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഒരു മ്യുസീഷ്യൻ എന്ന നിലയിൽ എനിക്ക് വർക്ക് ചെയ്യാൻ മതിയായ സമയവും മികച്ച താരങ്ങളെയും ആ സിനിമയിൽ നിന്നും കിട്ടിയിട്ടുണ്ട്. എന്റെ ഏറ്റവും മികച്ച വർക്ക് തന്നെയാണ് ആ സിനിമയിലേക്ക് ഞാൻ കൊടുത്തത്. എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ആ പടത്തിൽ ചെയ്തിട്ടുണ്ട്. കൊത്ത കാരണമാണ് തെലുങ്കിൽ പലരും എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. കൊത്തയുടെ ബിജിഎം മിക്ക സൂപ്പർ സ്റ്റാർ സിനിമകളിലും റെഫെറൻസ് ആയി എടുക്കുന്നുണ്ടെന്ന് എഡിറ്റേഴ്സ് എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ സിനിമയുടെ മോഷൻ പോസ്റ്റർ കണ്ടിട്ടാണ് നാനി 'സരിപോദാ ശനിവാര'ത്തിൽ എന്നെ വിളിക്കുന്നത്. എന്റെ കരിയറിൽ എന്നെ വളർത്തിയതിൽ കൊത്ത ഒരുപാട് സാഹിയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൊത്ത ഒരു പരാജയ ചിത്രമായി ഞാൻ ഒരിക്കലും പറയില്ല.

ദുൽഖറിനും സിനിമ ഗുണം ചെയ്തിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ വന്നു, അടുത്തതായി ഇറങ്ങാനിരിക്കുന്ന കാന്തയുടെ ചില ഫൂട്ടേജുകൾ ഞാൻ കണ്ടു. അതിശയിപ്പിക്കുന്നതാണ് ആ സിനിമയിൽ ദുൽഖർ എടുത്തിട്ടുള്ള എഫോർട്ട്. കൊത്ത വിജയിക്കാതെ വന്നപ്പോഴുള്ള നെഗറ്റീവ് കമന്റുകളും ഹേറ്റും ആണ് അതിശയിപ്പിച്ചത്. ആളുകൾക്ക് എന്തോ സന്തോഷം കിട്ടിയപോലെയായിരുന്നു കൊത്ത വീണപ്പോൾ. അങ്ങനെ പാടില്ലായിരുന്നു. മലയാളത്തിൽ നിന്നൊരു സിനിമ പാൻ ഇന്ത്യയിലേക്ക് പോകുന്നു എന്ന നിലയിൽ വന്ന ചിത്രമായിരുന്നു അത്. മലയാളത്തിൽ നിന്ന് വേറെ ഭാഷയിലേക്ക് പോകാനുള്ള കോൺടെന്റ് ആണ് നമുക്ക് വേണ്ടത്. അതില്ലാത്തത് കൊണ്ടാണ് ഇവിടെ ബഡ്ജറ്റ് ഇല്ലാത്തതും ഒടിടിക്കാർ പൈസ തരാത്തതും. അതിനെ മറികടന്ന് പാൻ ഇന്ത്യൻ‌ ലെവലിലേക്ക് പോകാനുള്ള ഒരു കോൺടെന്റ് നമ്മൾ ശ്രമിച്ചു, പക്ഷെ വർക്ക് ആയില്ല. എന്നാൽ അതിൽ വന്ന നെഗറ്റീവ് റെസ്പോൺസ് ഈ പറഞ്ഞ കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ പടത്തിൽ നിന്ന് നല്ലതേ വന്നിട്ടുള്ളൂ. ദേവ, അല്ലെങ്കിൽ അടുത്ത ഞാൻ ചെയ്യാൻ പോകുന്ന ചിത്രമായാലും അതൊക്കെ ഈ സിനിമയിൽ നിന്ന് കിട്ടിയതാണ്, എല്ലാവരും എന്നെ അറിയുന്നത് കിംഗ് ഓഫ് കൊത്തയിലൂടെയാണ്.

ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കിം​ഗ് ഓഫ് കൊത്ത'. വൻ ബഡ്ജറ്റിൽ വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. മോശം തിരക്കഥയുടെയും അഭിനയത്തിന്റെയും പേരിൽ വലിയ വിമർശനങ്ങളാണ് ചിത്രം റിലീസ് സമയത്തും അതിന് ശേഷവും നേരിട്ടത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുങ്ങിയ സിനിമ കൂടിയായിരുന്നു 'കിം​ഗ് ഓഫ് കൊത്ത'. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിമിഷ് രവി ഛായാ​ഗ്രാഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീത സംവിധാനം നിർവഹിച്ചത് ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT