Film Talks

മരിച്ചത് മറ്റൊരു ജോസ് തോമസ്; ലൈവ് വീഡിയോയില്‍ സംവിധായകന്‍

THE CUE

ഇന്ന് രാവിലെ കിളിമാനൂരിന് അടുത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട വ്യക്തി താനല്ലെന്ന് സംവിധായകന്‍ ജോസ് തോമസ്. ചലച്ചിത്ര പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ മറ്റൊരു ജോസ് തോമസ് ആണ് മരിച്ചത്. എന്നാല്‍ ഇത് കണ്ട പലരും താനാണ് മരിച്ചതെന്ന് കരുതി വിളിച്ചതോടെയാണ് ലൈവ് വീഡിയോ ചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

ജോസ് തോമസ് എന്നൊരാള്‍ അപകടത്തില്‍ മരിച്ചതായി വാര്‍ത്തകളില്‍ കണ്ടതോടെ എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്
സംവിധായകന്‍ ജോസ് തോമസ്

മരിച്ച ജോസ് തോമസിനെ തനിക്കറിയാമെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ട ജോസ് തോമസ് അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തകനായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT