Film Talks

‘പണം കിട്ടാത്തതിന്റെ പേരില്‍ വ്യക്തിഹത്യയും മോശം നിരൂപണവും, വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ്

THE CUE

പണം നല്‍കിയാല്‍ സിനിമ ഗംഭീരമെന്ന് എഴുതാമെന്ന വാഗ്ദാനവുമായി സമീപിച്ചവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 'ഇഷ' എന്ന ചിത്രത്തിനെതിരെ മോശമായി പ്രചരണം നടത്തുന്നുവെന്ന് സംവിധായകന്‍ ജോസ് തോമസ്. സിനിമയുടെ ഓണ്‍ലൈന്‍ പ്രമോഷനായി സമീപിച്ചവരോട് റിവ്യൂ നിങ്ങള്‍ സിനിമ കണ്ട് സത്യസന്ധമായി എഴുതിയാല്‍ മതിയെന്നാണ് പറഞ്ഞത്. സിനിമ മോശമാണെങ്കില്‍ മോശമെന്ന് നിരൂപണം എഴുതുന്നതില്‍ വിയോജിപ്പില്ല. പണം കിട്ടാത്തതിന്റെ പേരില്‍ മോശമായി നിരൂപണം എഴുതുന്നത് അംഗീകരിക്കാനാകില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ സംവിധായകന്‍.

മാട്ടുപ്പെട്ടി മച്ചാന്‍, മായാമോഹിനി, ഉദയപുരം സുല്‍ത്താന്‍ എന്നീ വിജയ ചിത്രങ്ങളൊരുക്കിയ ജോസ് തോമസ് സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലറാണ് ഇഷ. കിഷോര്‍ സത്യയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രം. ഫെബ്രുവരി 28നാണ് ഇഷ തിയറ്ററുകളിലെത്തിയത്. കിഷോര്‍ സത്യക്കൊപ്പം എത്തിയാണ് ജോസ് തോമസിന്റെ ഫേസ്ബുക്ക് ലൈവ്.

ജോസ് തോമസ് പറയുന്നത്

പണം നല്‍കാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പേജുകളിലൂടെ സിനിമയെ നശിപ്പിക്കുന്നവരെ തുറന്നുകാണിക്കാണ് ഈ ലൈവ്. എം ടുഡേ എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ നിന്ന് എന്നെ സമീപിച്ചവര്‍ പണം തരികയാണെങ്കില്‍ ഗംഭീര റിവ്യൂ എഴുതാമെന്ന് പറഞ്ഞു. സിനിമയെക്കുറിച്ച് സത്യസന്ധമായി എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ മറുപടി. എന്റെ ആദ്യ സിനിമ വന്നപ്പോള്‍ അന്ന് സോഷ്യല്‍ മീഡിയ ഇല്ല. അന്ന് മാതൃഭൂമിയില്‍ കോഴിക്കോടന്‍ എഴുതിയ റിവ്യൂ ഇന്നും നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് അറിയാമോ, വളരെ സത്യസന്ധമായി, ആരെയും പരിചയമില്ലാതിരുന്നിട്ടും സിനിമയോടുള്ള പ്രതിബദ്ധതയില്‍ എഴുതിയ നിരൂപണമായിരുന്നു. ആ സാറിനെ ഞാന്‍ കണ്ടിട്ടില്ല.

സിനിമ കണ്ട് ആര്‍ക്കും വിമര്‍ശിക്കാം, റിവ്യൂവിലൂടെയും ആര്‍ക്കും വിമര്‍ശിക്കാം പക്ഷേ ഭീഷണിയുടെ സ്വരത്തില്‍ സിനിമയെ സമീപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കിഷോര്‍ സത്യ. പണം കൊടുക്കാത്തതിന്റെ പേരില്‍ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കിഷോര്‍ സത്യ. ഒരു പാട് പുതുമുഖങ്ങള്‍ പ്രതീക്ഷയോടെ അഭിനയിച്ച സിനിമയാണ് ഇതെന്നും കിഷോര്‍ സത്യ പറയുന്നു. ഇഷ എന്ന സിനിമ ആവശ്യപ്പെടുന്ന നടീനടന്‍മാരെ മതി എന്ന തീരുമാനത്തിലാണ് സൂപ്പര്‍താരങ്ങള്‍ക്ക് പകരം പുതുമുഖ താരങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തിയതെന്ന് സംവിധായകന്‍ ജോസ് തോമസ്. സിനിമ പ്രമോട്ട് ചെയ്തില്ലെങ്കില്‍ കാണിച്ച് തരാമെന്ന് ഭീഷണിപ്പെടുത്തുന്ന മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ചലച്ചിത്ര രംഗത്തുള്ളവര്‍ ഇടപെടണമെന്നും കിഷോര്‍ സത്യ.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT