Film Talks

ഐപിഎല്ലില്‍ ഒമ്പതാം ടീം മോഹന്‍ലാല്‍ സ്വന്തമാക്കുമോ? ഫൈനലിലെ താരസാന്നിധ്യത്തിന് പിന്നാലെ അഭ്യൂഹം ശക്തം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടം കാണാന്‍ നടന്‍ മോഹന്‍ലാല്‍ എത്തിയത് പുതിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഐപിഎല്ലിലെ അടുത്ത ടീമിനെ വാങ്ങാന്‍ താരമൊരുങ്ങുന്നുവെന്നാണ് അഭ്യൂഹങ്ങള്‍. ന്യൂസ് 18 അടക്കമുള്ള ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഐപിഎല്‍ അടുത്ത സീസണ്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി സ്വന്തം മണ്ണില്‍ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. നിലവിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഐപിഎല്ലില്‍ ഒമ്പതാമതൊരു ടീമുകൂടി അടുത്ത സീസണില്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിന് പിന്നാലെയാണ് ഒമ്പതാമത്തെ ഫ്രാഞ്ചൈസി മോഹന്‍ലാല്‍ സ്വന്തമാക്കിയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. ബൈജൂസ് മൊബൈല്‍ ആപ്ലിക്കേഷന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ബൈജൂസിനൊപ്പം ചേര്‍ന്നാകും മോഹന്‍ലാല്‍ ടീം വാങ്ങുകയെന്ന് ക്രിക്കറ്റ് അഡിക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഭാഗത്തുനിന്നോ മോഹന്‍ലാലിന്റെ ഭാഗത്തു നിന്നോ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT