Film Talks

'ഒഴിവാക്കാന്‍ കാരണങ്ങള്‍ കണ്ടെത്തി വെച്ച് കാണും'; ചലച്ചിത്ര അക്കാദമി അംഗത്വം വേണ്ടെന്ന് വെച്ചത് നന്നായില്ലേയെന്ന് ഇന്ദ്രന്‍സ്

വിജയ് ബാബു നിര്‍മിച്ച 'ഹോം' എന്ന സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. ചിത്രം ഒഴിവാക്കാന്‍ വേറെ കാരണങ്ങള്‍ കണ്ടെത്തി വെച്ചിട്ടുണ്ടാവാമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ ബാക്കി എല്ലാവരെയും ശിക്ഷിക്കുമോയെന്നും, വിജയ് ബാബു നിരപരാധിയെന്ന് കണ്ടെത്തിയാല്‍ പിന്നീട് ചിത്രം പരിഗണിക്കുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

'ആരോപണമല്ലെ ഇപ്പോഴുള്ളൂ, വിധിയൊന്നും വന്നിട്ടില്ലല്ലോ, അത് അദ്ദേഹം നിരപരാധിയായാല്‍ പിന്നെ ജൂറി വിളിച്ച് തിരുത്തുമോ ? സിനിമ കാണരുതെന്ന്് ആഗ്രഹമുള്ളവര്‍ ആരെങ്കിലും ഉണ്ടായിരുന്നിരിക്കും', ഇന്ദ്രന്‍സ് പറഞ്ഞു. ചലച്ചിത് അക്കാദമി അംഗത്വം വേണ്ടെന്ന് വെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ അത് ഇപ്പോള്‍ നന്നായി എന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേയെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഇന്നലെയാണ് 2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സയ്യിദ് മിര്‍സ അധ്യക്ഷനായ ജൂറിയിലേക്ക് 29 സിനിമകളായിരുന്നു പ്രാഥമിക ജൂറി അയച്ചത്. രണ്ട് സിനിമകള്‍ അന്തിമ ജൂറിയിലേക്ക് വിളിച്ചു. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് ജൂറി അംഗങ്ങള്‍. 142 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്. 31 സിനിമകളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തിയത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT