Film Talks

ആരാ റഹ്മാന്‍, ഏതോ ഓസ്‌കാര്‍ വാങ്ങിയെന്ന് കേട്ടു, ഭാരതരത്‌ന എന്‍.ടി.ആറിന്റെ കാല്‍നഖത്തിന് തുല്യം;വിവാദത്തില്‍പ്പെട്ട് ബാലയ്യ

ഭാരതരത്‌ന ബഹുമതിയെ ഇകഴ്ത്തിയും എ.ആര്‍ റഹ്മാനെ അധിക്ഷേപിച്ചും വിവാദത്തിലായിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണ. ബാലകൃഷ്ണ മുമ്പ് നല്‍കിയ ചാനല്‍ അഭിമുഖത്തിലെ വിവാദ ഭാഗങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്നത്. ഭാരതരത്‌ന തന്റെ അച്ഛന്‍ എന്‍ടി രാമറാവുവിന്റെ നഖത്തിന് തുല്യമാണെന്ന് ബാലകൃഷ്ണ. ഓസ്‌കാര്‍ പുരസ്‌കാരം ഏതോ ഏ.ആര്‍ റഹ്മാന് കിട്ടി ആരാണെന്ന് തനിക്കറിയില്ലെന്നും ബാലകൃഷ്ണ. സുപ്രധാന പുരസ്‌കാരങ്ങള്‍ നന്ദമുരി കുടുംബത്തിന് ലഭിക്കാത്തത് പരാമര്‍ശിച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

തെലുങ്ക് അഭിമുഖത്തില്‍ ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണുമായി സ്വയം താരതമ്യപ്പെടുത്തുന്നുണ്ടെന്നും ട്വിറ്ററില്‍ ചിലര്‍ കുറിച്ചു. കാമറൂണില്‍ നിന്ന് വ്യത്യസ്ഥമായി വേഗത്തില്‍ ഷൂട്ട് തീര്‍ക്കാനാണ് താന്‍ ആലോചിക്കാറുള്ളതെന്നും ബാലകൃഷ്ണ.

നേരത്തെയും ബാലകൃഷ്ണയുടെ പെരുമാറ്റവും ആരാധകരെ അധിക്ഷേപിച്ച സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

നികോണ്‍ സെഡ് ആർ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു

അതിദാരിദ്ര്യ മുക്തി പ്രഖ്യാപനം; വാദങ്ങള്‍, എതിര്‍വാദങ്ങള്‍, ആശങ്കകള്‍

“മിസ്റ്റർ അജ്മൽ, ഞാൻ മോഹൻലാലാണ്!”ഇഷ്ടതാരത്തെ കാണാന്‍ 7 വർഷത്തെ കാത്തിരിപ്പ്,മോഹന്‍ലാലിനെ കൈയ്യെഴുത്തു കൊണ്ട് ഞെട്ടിച്ച അജ്മല്‍സല്‍മാന്‍

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; നിർമ്മാണം ഡോ. അനന്തു എന്റർടെയ്ന്മെന്റ്സ്, കരിക്ക് സ്റ്റുഡിയോസ്

'കമൽ ഹാസനും നെടുമുടി വേണുവും അംബികയും പ്രധാന വേഷങ്ങളിൽ'; നടക്കാതെ പോയ ആദ്യ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട്

SCROLL FOR NEXT