Film Talks

ഗെയിം ഓഫ് ത്രോണ്‍സ് ഇനി ജിയോ സിനിമയില്‍ ; എച്ച്ബിഓ മാക്‌സ് കണ്ടൻ്റുകള്‍ വീണ്ടും ഇന്ത്യയിലെത്തും

ഗെയിം ഓഫ് ത്രോൺസ്, ഹൗസ് ഓഫ് ദ ഡ്രാഗണ്‍, ലാസ്റ്റ് ഓഫ് അസ് തുടങ്ങിയ സീരീസുകൾ ഇനി മുതൽ ജിയോ സിനിമയിൽ. ഇതുമായി ബന്ധപെട്ട് റിലയൻസിൻ്റെ വയാകോം18നും വാർണർ ബ്രോസ് ഡിസ്‌കവറിയും തമ്മിൽ പുതിയ കരാർ തയ്യാറായി. അടുത്ത മാസം മുതലാണ് സിനിമകളും സീരീസും ലഭ്യമായി തുടങ്ങുക.

ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിച്ചിരുന്ന ജിയോ സിനിമ സബ്സ്ക്രിപ്ഷനാകും എന്ന വാർത്തയ്ക്കു പിന്നാലെയാണ് ഇപ്പോൾ പുതിയ കരാർ തയാറായത്. മാർച്ച് 31 മുതൽ എച്ച്ബിഓ കണ്ടെന്റുകൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് മാറ്റിയിരിന്നു. എന്നാൽ എച്ച്ബിഓ ഒറിജിനലിൻസിനോടൊപ്പം മാക്സ് ഒറിജിനൽസും മറ്റ് എച്ച്ബിഓ കണ്ടെൻ്റുകളും ജിയോ സിനിമയിലൂടെ ലഭ്യമാകും. അതേസമയം ആമസോൺ പ്രൈം വഴി ജനങ്ങലേക്ക് എത്തുന്ന പീസ് മേക്കർ, റൈസ്ഡ് ബൈ വുൾവസ് തുടങ്ങിയവ ആമസോൺ പ്രൈമിൽ നിന്ന് നീക്കം ചെയ്യുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഐപിഎൽ, ഫിഫ തുടങ്ങിയവയോടൊപ്പം ജനപ്രിയമായ സീരീസുകളും സിനിമകളും സംപ്രേക്ഷണം ചെയ്യുന്നതിലൂടെ സമീപഭാവിയിൽ ജിയോ സിനിമ മുൻനിര ഓടിടി പ്ലാറ്റുഫോമുകളിൽ ഒന്നായി മാറുവാനും സാധിക്കും. എന്നാൽ ജിയോ സിനിമയുടെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT