Film Talks

ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങിലെ ആൾക്കൂട്ടം; നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ മനസ്സിലാവുമെന്ന് ഹരീഷ് പേരടി

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ചടങ്ങിലെ ആൾക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമര്‍ശനം. ചിത്രത്തില്‍ കാണുന്ന ആള്‍കൂട്ടത്തെ ഇരുപതിന്റെ ഗുണിതങ്ങളായോ, ഇരുപത് ആളുകള്‍ ചേര്‍ന്ന കൂട്ടങ്ങളായോ കാണുവാന്‍ അപേക്ഷിക്കുന്നു. നോതാക്കള്‍ മരിക്കുമ്പോള്‍ കൊറോണയ്ക്ക് എല്ലാം മനസിലാകുമെന്നും സോഷ്യൽ മീഡിയയിൽ ഹരീഷ് പേരടി കുറിച്ചു. മരണാനന്തര ചടങ്ങില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ എന്നാണ് കോവിഡ് പ്രോട്ടോകോളിൽ പറയുന്നത്.

മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രമാണ്...ഈ ചിത്രത്തിൽ കാണുന്ന ആൾ കൂട്ടത്തെ 20 തിന്റെ ഗുണിതങ്ങളായി കാണുകയോ 20പത് ആളുകൾ ചേർന്ന കുറെ കൂട്ടങ്ങളായി കാണുവാനോ അപേക്ഷിക്കുന്നു...ജനകീയരായ നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും
ഹരീഷ് പേരടി

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

SCROLL FOR NEXT