Film Talks

നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്, ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല: ഗോകുല്‍ സുരേഷ് ഗോപി

അണ്ടര്‍റേറ്റഡ് ആയ വ്യക്തിയും നടനുമാണ് സുരേഷ് ഗോപിയെന്നും ഗോകുല്‍.

സുരേഷ് ഗോപി യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ലെന്നും പത്ത് രൂപ സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും മകന്‍ ഗോകുല്‍ സുരേഷ്. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍. മാതൃഭൂമി അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് ഇക്കാര്യം പറയുന്നത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി തോറ്റതില്‍ സന്തോഷമാണ് ഉള്ളതെന്നും ഗോകുല്‍. അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടപ്പെട്ടേനെ. സമ്മര്‍ദ്ദം കൂടിയേനെ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചുവന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും ഗോകുല്‍ സുരേഷ്.

അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍,. കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും
ഗോകുല്‍ സുരേഷ്

ഇത്രകാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛനെ അത്ര വ്യക്തതയോടെ ജനങ്ങള്‍ക്ക് അറിയുമോ എന്ന് സംശയമാണെന്നും ഗോകുല്‍. സൂപ്പര്‍താരമായി ആഘോഷിക്കപ്പെട്ടെങ്കിലും അണ്ടര്‍റേറ്റഡ് ആയ വ്യക്തിയും നടനുമാണ് സുരേഷ് ഗോപിയെന്നും ഗോകുല്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT