Film Talks

'കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമ ഞാന്‍ ചെയ്യുമെന്ന് ആരും കരുതില്ല, അച്ഛന് അതില്‍ പ്രശ്‌നമില്ല'; ഗോകുല്‍ സുരേഷ്

കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമ താന്‍ ചെയ്യുമെന്ന് ആരും വിചാരിക്കില്ലെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തില്‍ ഒരു സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന എലമെന്റ് തനിക്ക് ഇഷ്ടപ്പെട്ടു എന്നും ഗോകുല്‍ സുരേഷ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

'ഈ സിനിമയില്‍ ഇപ്പോള്‍ കേന്ദ്രത്തിനെയാണ് വിമര്‍ശിക്കുന്നത് എന്നുണ്ടെങ്കില്‍. ഇപ്പോള്‍ കേന്ദ്രം ആരാണെന്ന് അറിയാമല്ലോ. ഞാന്‍ അത് ചെയ്യുമെന്ന് വിചാരിക്കില്ലല്ലോ ആരും. സാധരണ നമുക്ക് ഫേവറബിളായവരെ പിന്തുണയ്ക്കുക എന്ന ഒരു മനോഭാവമാണല്ലോ ഉള്ളത്. പക്ഷെ ആ ഒരു സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന ഒരു പ്രവണത എനിക്ക് സംവിധായകനില്‍ ഒരുപാട് ഇഷ്ടപ്പെട്ടു', ഗോകുല്‍ വ്യക്തമാക്കി.

'പിന്നെ അച്ഛന്‍ അധികം എന്റെ സിനിമകളില്‍ ഇടപെടാറില്ല. നമ്മള്‍ ചെയ്യുന്നതില്‍ നേര് ഉണ്ടെങ്കില്‍ പിന്തുണയ്ക്കുന്ന ആള്‍ തന്നെയാണ്. ഇപ്പോള്‍ അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന് കരുതി, നീ എന്താ അങ്ങനെ ചെയ്‌തെ എന്ന ചോദ്യമോ. അല്ലെങ്കില്‍ അങ്ങനെത്തെ ഒരു ഭാവമോ വീട്ടില്‍ നിന്ന് വരില്ല. അത് എനിക്ക് അറിയാ'മെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT