ഷെയിന്‍ നിഗം ഫോട്ടോ കടപ്പാട് : എം എസ് മഹേഷ് ഫോട്ടോഗ്രഫി 
Film Talks

ഷെയിന്‍ നിഗത്തിനെതിരെ തിയറ്ററുടമകളുടെ സംഘടന, മൂന്ന് സിനിമകള്‍ മുടക്കിയത് ഉത്തരവാദിത്വമില്ലായ്മ

THE CUE

ഷെയിന്‍ നിഗത്തിനെതിരെ നിലപാടുമായി തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള. മൂന്ന് സിനിമകള്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കിയതില്‍ ന്യായീകരണമില്ലെന്നും, ഷെയിന്‍ നിഗത്തിന്റേത് ഉത്തരവാദിത്വമില്ലായ്മയാണെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി ദ ക്യുവിനോട് പ്രതികരിച്ചു.

ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ തിയറ്റര്‍ ഉടമകളുടെ നിലപാട്

വലിയ ഉത്തരവാദിത്വമില്ലായ്മയാണ് ഷെയിന്‍ നിഗം കാണിച്ചിരിക്കുന്നത്. മൂന്ന് സിനിമകളും മുടങ്ങിയിരിക്കുകയാണ്. അത് തീര്‍ക്കാനുള്ള ബാധ്യത അദ്ദേഹം കാണിക്കുന്നില്ല. അതിനെല്ലാം എന്ത് ന്യായീകരണം പറഞ്ഞാലും ഉള്‍ക്കൊള്ളാനാകില്ല. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാത്ത വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ഷൂട്ടിംഗില്‍ സഹകരിക്കാത്തതിന് ഷെയിന്‍ പറയുന്ന വാദങ്ങള്‍ അംഗീകരിച്ചാല്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയായ ഉല്ലാസത്തിന്റെ കാര്യത്തില്‍ എന്താണ് പറയാനുള്ളത്. അതിനുള്ള കാരണം എങ്ങനെ ഉള്‍ക്കൊള്ളാനാകും. മൂന്ന് സിനിമകളും തീര്‍ത്തിട്ട് മതി ഇനിയൊരു സിനിമ ഷെയിന്‍ നിഗം ചെയ്യുന്നത് എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായമാണ്. തിയറ്ററുടമകള്‍ ആ നിലപാടിനൊപ്പമാണ്.

മൂന്ന് സിനിമകളും മുടങ്ങിയിരിക്കുകയാണ്. അത് തീര്‍ക്കാനുള്ള ബാധ്യത അദ്ദേഹം കാണിക്കുന്നില്ല. അതിനെല്ലാം എന്ത് ന്യായീകരണം പറഞ്ഞാലും ഉള്‍ക്കൊള്ളാനാകില്ല.
എം. സി. ബോബി, ഫിയോക് ജനറല്‍ സെക്രട്ടറി

ഷെയിന്‍ നിഗത്തെ ആരെങ്കിലും വിലക്കുകയോ ഉപരോധിക്കുകയോ ചെയ്തിട്ടില്ല, പാതി വഴിയിലാക്കിയ സിനിമകള്‍ തീര്‍ത്തിട്ട് മതി പുതിയ സിനിമകളെന്നാണ് നിര്‍മ്മാതാക്കളും പറഞ്ഞത്.

ഈ സിനിമകളെല്ലാം മുടങ്ങിയ സാഹചര്യം ഷോക്കിംഗ് ആണ്. അതാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. തെറ്റ് ആരുടെ ഭാഗത്ത് ആണെന്ന് പരിശോധിക്കും. ഞങ്ങള്‍ അടിയന്തരമായി ഇക്കാര്യം യോഗം ചേരുന്നുണ്ട്. കേരളത്തിലെ ഫിലിം ചേംബറുമായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും വിതരണക്കാരുടെ സംഘടനയുമായും ചര്‍ച്ച ചെയ്യും. ഞങ്ങള്‍ക്ക് ഷെയിന്‍ നിഗത്തെ നേരിട്ട് ചര്‍ച്ച വിളിക്കാനാകില്ല,
രവി കൊട്ടാരക്കര, ഫിലിം ചേംബര്‍ സെക്രട്ടറി  

ഷെയിന്‍ നിഗം വിഷയത്തില്‍ ചലച്ചിത്ര സംഘടനകള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഷെയിനില്‍ നിന്ന് ഏഴ് കോടി രൂപാ നഷ്ടപരിഹാരം ഈടാക്കുന്നതില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്ത ദിവസം യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായി കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, ഫിലിം ചേംബര്‍ കേരളാ ഘടകവും വിതരണക്കാരുടെ സംഘടനായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രശ്‌ന പരിഹാരത്തിന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനെ സമീപിച്ചിട്ടുണ്ടെന്നും സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനെക്കുറിച്ചും ഈ പ്രശ്‌നത്തില്‍ ഇതുവരെയുള്ള കാര്യങ്ങളും കേരളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും കേരളാ ഫിലിം ചേംബറും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി രവി കൊട്ടാരക്കര ദ ക്യുവിനോട് പറഞ്ഞു. അവര്‍ ഒരു പരാതി നല്‍കുമെന്നാണ് പറഞ്ഞ്. ഫിലിം ചേംബറിന്റെ ഭാഗത്ത് നിന്ന് ഷൂട്ടിംഗ് മുടങ്ങിയത് കാട്ടി ഇന്ന് പരാതി ലഭിക്കുമെന്നാണ് കരുതുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT