Film Talks

ഒടിടി റിലീസ് ചെയ്യുന്നവര്‍ക്ക് തിയറ്റര്‍ വിലക്കുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്ക്, ആന്റോ ജോസഫിന്റെ ചിത്രത്തിന് ഇളവ്

തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്‌ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ സംഘടനയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫിന് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസ് ചെയ്യാന്‍ സംഘടന അനുമതി നല്‍കി. ആന്റോ ജോസഫ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസിന് അനുമതി തേടി ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിയോക്കിനെയും സമീപിച്ചിരുന്നു.

തിയറ്റര്‍ റിലീസിന് മുമ്പ് പൈറസി നേരിട്ടതിനാലാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഇനിയും നീണ്ടുപോയാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് പരിഗണിച്ച് റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുന്നതെന്നും ജനറല്‍ സെക്രട്ടറി എംസി ബോബി ഒപ്പുവച്ച കത്തില്‍ പറയുന്നു.

ടൊവിനോ തോമസ് സഹനിര്‍മ്മാതാവും നായകനുമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓഗസ്റ്റ് അവസാനവാരം ഹോട്ട് സ്റ്റാര്‍ പ്രിമിയറിന് ഒരുങ്ങുകയാണ്.

പത്തിലേറെ ചെറുസിനിമകള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുമ്പോഴാണ് തിയറ്ററുടമകളുടെ വിലക്ക്. ചെറുസിനിമകള്‍ ഒടിടി റിലീസ് ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് മറ്റൊരു തിയറ്റര്‍ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT