Film Talks

മലയന്‍കുഞ്ഞ് സര്‍വൈവല്‍ ഡ്രാമ, ഫാസില്‍ സാറിനൊപ്പം ചിത്രം ചെയ്യുക ഫഹദിന്റെ കൂടി ആഗ്രഹം: സജിമോന്‍

ഫഹദ് ഫാസിലിനെ നായകനാക്കി ഫാസില്‍ നിര്‍മ്മിക്കുന്ന മലയന്‍ കുഞ്ഞ് എന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ സജിമോന്‍ ആണ്. വി.കെ പ്രകാശ്, മഹേഷ് നാരായണന്‍ ഉള്‍പ്പെടെയുള്ളവരുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് സജിമോന്‍. ഫാസിലിനൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യുക എന്നത് ഫഹദിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. കുറച്ചുനാളുകളായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഫഹദ്.മഹേഷ് നാരായണന്റെ കഥ കേട്ടപ്പോള്‍ ആ ചിത്രം ചെയ്യണമെന്ന് ഫഹദ് ആഗ്രഹിച്ചുവെന്ന് സജിമോന്‍ ദ ക്യുവിനോട്.

മഹേഷ് നാരായണനും ഞാനും വളരെക്കാലമായി സുഹൃത്തുക്കളാണ്. കുറച്ചുനാളുകളായി ഫഹദിനെ വച്ച് ഒരു ചിത്രം ചെയ്യണം എന്ന് കരുതി ഇരിക്കുകയായിരുന്നു. ഒന്നു രണ്ട് കഥകള്‍ നോക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ട് ആയില്ല.അങ്ങനെയിരിക്കെ സീ യു സൂണിന്റെ സമയത്ത് മഹേഷിനോട് നല്ല കഥയുണ്ടെങ്കില്‍ അടുത്ത സിനിമ നിര്‍മ്മിക്കാമെന്ന് ഫഹദ് പറഞ്ഞിരുന്നു. ഫഹദിനെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം എന്റെ മനസ്സിലും ഉണ്ടായിരുന്നു. അങ്ങനെ മഹേഷ് നാരായണന്‍ പറഞ്ഞ കഥ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമാവുകയും അത് ചെയ്യാമെന്ന് തീരുമാനിക്കുകയും ആയിരുന്നു എന്ന് എന്ന് സജിമോന്‍ പറഞ്ഞു.

ഞങ്ങള്‍ മൂന്നുപേരും കൂടിയാണ് ഫാസില്‍ സാറിനെ കാണാന്‍ പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടമാകുകയും ചിത്രം നിര്‍മ്മിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു.അങ്ങനെയാണ് മലയന്‍ കുഞ്ഞ് പിറവിയെടുക്കുന്നത്. ആദ്യ ചിത്രം തന്നെ ഫഹദ് ഫാസിലിനെ നായകനാക്കി, മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഫാസിലിന്റ നിര്‍മ്മാണത്തില്‍ ആവുക എന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. ഞാന്‍ ഇപ്പോഴും ആദ്യ എക്‌സൈറ്റ്‌മെന്റില്‍ നിന്നും മുക്തനായിട്ടില്ല. എന്നെ സംബന്ധിച്ച് ഇത് വലിയ ഒരു അംഗീകാരമാണ്. ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് ഈ ചിത്രം ചെയ്യാമെന്ന കാര്യം. ആദ്യം ഫഹദ് തന്നെ നിര്‍മ്മിക്കാം എന്നായിരുന്നു. പിന്നീട് കുറേക്കാലമായി ഫഹദിന്റെ മനസ്സിലുള്ള ആഗ്രഹം തുറന്നുപറഞ്ഞു. ഫാസില്‍ സാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കണം. അങ്ങനെയാണ് ഞങ്ങള്‍ കഥയുമായി സാറിന്റെ അടുത്ത പോകുന്നത്.

സാധാരണക്കാരായ കുറച്ചു മനുഷ്യരുടെ ഒരു ചെറിയ കഥ എന്നു പറയാം മലയന്‍ കുഞ്ഞിനെ. ഒരു സര്‍വൈവല്‍ മൂവിയാണിത്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല.ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫഹദിനെ കൂടാതെ മറ്റ് ആരൊക്കെ അഭിനയിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്നും സജിമോന്‍ പറഞ്ഞു.

fahadh's malayankunju, a survival drama says director sajimon

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT