Film Talks

'രാജമാണിക്യം പോലെയല്ല ആവേശം, എന്നാൽ അതുപോലെ രസകരമായ മുഹൂർത്തങ്ങൾ ഉണ്ട്' ; വളരെ എനർജിയുള്ള സിനിമയായിരിക്കും ആവേശമെന്ന് ഫഹദ് ഫാസിൽ

ഒരിക്കലും രാജമാണിക്യം പോലെയൊരു സിനിമയാണോ ആവേശം എന്ന് പറയാനാകില്ല പക്ഷെ അതുപോലെ രസകരമായ മുഹൂർത്തങ്ങൾ ഉള്ള സിനിമയാണിതെന്ന് നടൻ ഫഹദ് ഫാസിൽ. ഫഹദ് ഫാസിലിന്റെ രാജമാണിക്യം പോലൊരു സിനിമയാകുമോ ആവേശം എന്ന ചോദ്യത്തോടാണ് പ്രതികരണം. താൻ ഇതുപോലെയൊരു സിനിമ ആദ്യമായി ആണ് ചെയ്യുന്നത്. ഈ പടം കാണാൻ ഭയങ്കര എക്സ്സൈറ്റ്മെൻറ്റ് ആയിരിക്കും, അത് ​ഗ്യാരണ്ടിയാണ്. എല്ലാ സീനിലും വളരെ എനർജിയുള്ള സിനിമയായിരിക്കും ആവേശം. തന്റെയും സംവിധായകൻ ജിത്തു മാധവന്റെയും ഒരു കോമ്പിനേഷൻ ആണ് രങ്കയെന്നും ക്യു സ്റ്റുഡിയോയുടെ ആവേശ ഗലാട്ട ഇവന്റിൽ ഫഹദ് പറഞ്ഞു.

ഫഹദ് ഫാസിൽ പറഞ്ഞത് :

ഞാൻ ഇതുപോലെയൊരു സിനിമ ആദ്യമായി ആണ് ചെയ്യുന്നത്. ഈ പടം കാണാൻ ഭയങ്കര എക്സ്സൈറ്റ്മെൻറ്റ് ആയിരിക്കും, അത് ​ഗ്യാരണ്ടിയാണ്. എല്ലാ സീനിലും വളരെ എനർജിയുള്ള സിനിമയായിരിക്കും ആവേശം. റീ ഇൻട്രൊഡ്യൂസിംഗ് ഫഹദ് എന്ന് പറയാൻ തന്നെ കാരണം ഇത് പോലൊരു സിനിമ ഞാൻ ആദ്യമായാണ് ചെയ്യുന്നത് കൊണ്ടാണ്. ചെമ്പൻ ഏതോ ഇന്റർവ്യൂവിൽ പറഞ്ഞല്ലോ, അങ്ങനൊന്നും അല്ല. ആ ആളല്ല രങ്ക. അയാളിൽ ജിത്തു മാധവനും ഉണ്ട് ഞാനുമുണ്ട്. ഞങ്ങളുടെ ഒരു കോമ്പിനേഷൻ ആണ് രങ്ക. ഒരിക്കലും രാജമാണിക്യം പോലെൊരു സിനിമയാണോ ആവേശം എന്ന് പറയാനാകില്ല പക്ഷെ അതുപോലെ രസകരമായ മുഹൂർത്തങ്ങൾ ഉള്ള സിനിമയാണ്. ജിത്തു ബാംഗ്ലൂർ ആണ് പഠിച്ചത്. അപ്പോൾ ജിത്തു പറഞ്ഞു തന്ന കഥകളൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആ സംഭവങ്ങൾ ഒന്നുമല്ല നമ്മൾ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ ആ കാലഘട്ടത്തിൽ ബാംഗ്ലൂർ എങ്ങനെ ആയിരുന്നെന്നും സ്റ്റുഡന്റ്‌സുമായിട്ടുള്ള ലൈഫ് ഒക്കെ എങ്ങനെ ആയിരുന്നെന്നും ജിത്തു പറഞ്ഞിട്ടുണ്ടായിരുന്നു. അതൊക്കെ വച്ചിട്ടാണ് നമ്മൾ വർക്ക് ചെയ്തത്. എല്ലാം പുള്ളി പറഞ്ഞു തന്നു ചുമ്മാ അഭിനയിച്ചാൽ മതിയാരുന്നു.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം 'ആവേശം' ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രങ്കൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT