Film Talks

എന്തായിരുന്നു മാലികിന്റെ ഏറ്റവും വലിയ വെല്ലുവിളി?, ഫഹദിന്റെ മറുപടി

മൂന്ന് കാലഘട്ടങ്ങളിലായി മൂന്ന് പ്രായങ്ങളിലാണ് ഫഹദ് ഫാസില്‍ മാലിക് എന്ന സിനിമയില്‍ സുലൈമാന്‍ അലി അഹമ്മദ് ആയി എത്തിയത്. ഇരുപത് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ള പ്രായഭേദങ്ങളില്‍ ഫഹദിനെ കാണാം. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാലിക് ഒടിടി പ്രിമിയറായി ആമസോണ്‍ പ്രൈമിലാണ് എത്തിയിരിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളില്‍ കഥാപാത്രമാവുകയും അത് ഒരാളെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു മാലിക് എന്ന സിനിമയില്‍ നടനെന്ന നിലയിലുള്ള ചലഞ്ച് എന്ന് ഫഹദ് ഫാസില്‍. ബോളിവുഡ് ഹംഗാമയിലാണ് പ്രതികരണം.

പുഷ്പ എന്ന സിനിമയില്‍ വില്ലന്‍ റോള്‍ തെരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആകര്‍ഷകമാണെന്നും അതുകൊണ്ട് തന്നെ എതിര്‍ധ്രുവത്തിലുള്ള ആള്‍ ആരെന്ന് പ്രേക്ഷകര്‍ ചിന്തിക്കുമെന്നും ഫഹദ് ഫാസില്‍.

സീ യു സൂണ്‍, ജോജി, ഇരുള്‍, മാലിക് എന്നീ ഒടിടി പ്രിമിയറുകള്‍ക്ക് പിന്നാലെ ഫഹദ് ഫാസിലിന് രാജ്യാന്തര തലത്തില്‍ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു. സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് ആണ് ഫഹദിന്റെ അടുത്ത മലയാള ചിത്രം. ഫാ്‌സില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥാകൃത്തും ക്യാമറമാനും മഹേഷ് നാരായണനാണ്.

'പാൽനിലാ പുഞ്ചിരി'; ഈസ്റ്റ് കോസ്റ്റിന്റെ ഹിറ്റ് പാട്ട് വീണ്ടും, ശ്രദ്ധ നേടി ‘ഭീഷ്മർ’ ഗാനം

ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

വെള്ളാപ്പള്ളിക്ക് എസ്എൻഡിപി നേതൃത്വത്തിലേക്ക് മടങ്ങാനാകുമോ? അയോ​ഗ്യത എന്തുകൊണ്ട്? The Money Maze

പൊളിറ്റിക്കൽ ഡ്രാമയുമായി നിവിനും ബി. ഉണ്ണികൃഷ്ണനും; 'പ്രതിഛായ' മാർച്ച് 26 ന്

പെരുന്നാൾ സ്പെഷ്യലായി "പാൽനിലാ പുഞ്ചിരി”; 'ഭീഷ്മർ' പുതിയ ഗാനം നാളെയെത്തും

SCROLL FOR NEXT