Film Talks

ജീവിത നേട്ടത്തിന് പിന്നിൽ നസ്രിയ; ഒറ്റയ്ക്കായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്നുറപ്പില്ല ; ഫഹദ് ഫാസില്‍

നസ്രിയക്കൊപ്പം ജീവിതം തുടങ്ങിയതിന് ശേഷമാണ് തനിക്ക് നേട്ടങ്ങള്‍ ഉണ്ടായതെന്ന് നടന്‍ ഫഹദ് ഫാസില്‍. മലയന്‍കുഞ്ഞ് ഷൂട്ടിനിടെ ഉണ്ടായ അപകടവും മാലിക് ഒടിടി റിലീസും പരാമര്‍ശിച്ചുള്ള നീണ്ട കുറിപ്പിലാണ് അഭിനേതാവും ഭാര്യയുമായ നസ്രിയ നസീമിനെക്കുറിച്ച് ഫഹദ് എഴുതുന്നത്.

നസ്രിയ നസീമിനെക്കുറിച്ച് ഫഹദ് ഫാസില്‍

ഏഴ് വര്‍ഷം മുന്‍പ് ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിന്റെ സെറ്റില്‍ വെച്ചാണ് നസ്രിയയുമായി പ്രണയത്തിലായതും അവളോടൊപ്പമുള്ള ജീവിതയാത്ര ആരംഭിച്ചതും. അവളോടുള്ള ഇഷ്ടത്തെ കുറിച്ച് ഒരു കത്തെഴുതി നല്‍കി. ഒരു മോതിരവും നസ്രിയക്ക് കൊടുത്തിരുന്നു. അവള്‍ യെസ് എന്നോ നോ എന്നോ പറഞ്ഞില്ല. ബാംഗ്ലൂര്‍ ഡേയ്സിനൊപ്പം മറ്റ് രണ്ട് സിനിമകളും ഞാന്‍ ചെയ്തിരുന്നു. ഒരേ സമയം മൂന്ന് സിനിമകള്‍ ചെയ്യുന്നത് ആത്മഹത്യക്ക് തുല്യമായിരുന്നു. ഞാന്‍ ബാംഗ്ലൂര്‍ ഡെയ്സിന്റെ ഷൂട്ടിനായി നോക്കിയിരിക്കുമായിരുന്നു. കാരണം നസ്രിയയുടെ സാന്നിധ്യം എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ എന്നെ തെരഞ്ഞെടുത്തതിനാല്‍ നസ്രിയക്ക് ഒരുപാട് കാര്യങ്ങള്‍ വിട്ടുകളയേണ്ടി വന്നിട്ടുണ്ട്. അതെന്നെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കി. അത്തരം ഘട്ടങ്ങളില്‍ നസ്രിയ പറയും ''ഹലോ, മെത്തഡ് ആക്ടര്‍, നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം, ജീവിതം ഒന്നേയുള്ളൂ?' ഞങ്ങള്‍ വിവാഹം കഴിച്ചിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷം കഴിഞ്ഞു. ഞാന്‍ ബാത്റൂമില്‍ ടിവി റിമോട്ട് കൊണ്ടുവെച്ചാലും അവള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കും 'നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം?'. ഞാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. നമ്മള്‍ ഒരുമിച്ച് ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഞങ്ങളൊരു ഒരു ടീം ആണ്. നസ്രിയക്കൊപ്പം ജീവിതം തുടങ്ങിയതിന് ശേഷമാണ് മിക്ക നേട്ടങ്ങളുമുണ്ടായത്. ഒറ്റയ്ക്കായിരുന്നെങ്കില്‍ ഇതൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നോയെന്ന് എനിക്കുറിപ്പില്ല.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നസ്രിയ നസീം 2018ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയിലൂടെ തിരിച്ചെത്തി. പിന്നീട് ഫഹദിനൊപ്പം ട്രാന്‍സ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT