Film Talks

നിർമ്മിക്കുവാനാണ് താത്പര്യം; മണിച്ചിത്രത്താഴ് റീമേക് ചെയ്‌താൽ ഏത് റോൾ സ്വീകരിക്കുമെന്നതിന് മറുപടി നൽകി ഫഹദ് ഫാസിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ഹൊറർ ചിത്രമായ മണിച്ചിത്രത്താഴ് റീമേക് ചെയ്‌താൽ ഏത് റോൾ സ്വീകരിക്കുമെന്നതിന് മറുപടി നൽകി ഫഹദ് ഫാസിൽ. മണിച്ചിത്രത്താഴ് പോലെയൊരു സിനിമ നിർമ്മിക്കുവാനാണ് താത്പര്യമെന്നും അഭിനയിക്കുവാൻ സാധിക്കില്ലെന്നും ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞു. ഫഹദ് ഫാസിൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് ഫാസിൽ മറുപടി നൽകിയത്.

ഫഹദ് ഫാസിൽ അഭിമുഖത്തിൽ പറഞ്ഞത്

മണിച്ചിത്രത്താഴ് പോലൊരു സിനിമ കാണുവാനും ആസ്വദിക്കാനുമാണ് താത്പര്യം. ഒരുപക്ഷെ മണിച്ചിത്രത്താഴ് റീമേക് ചെയ്‌താൽ അത് നിർമ്മിക്കുവാൻ എനിയ്ക്ക് താത്പര്യമുണ്ട്. എന്റേത് ഒരു ചെറിയ ലോകമാണ്. ഒരു വീടിനുള്ളിൽ ചിത്രീകരിക്കുന്ന സംഭവങ്ങൾ, അത്തരത്തിലുള്ള പ്ലോട്ടിലാണ് കൂടുതൽ താത്പര്യം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT