Film Talks

‘അബിക്ക് പ്രശ്‌നങ്ങളുണ്ടായതായറിയില്ല’; ഷെയ്‌നെ ഒതുക്കാന്‍ ശ്രമിക്കുന്നതായി അറിയില്ലെന്നും ഇടവേള ബാബു

THE CUE

അബിയുടെ മകനായത് കൊണ്ടാണ് താന്‍ പ്രശ്‌നം നേരിട്ടതെന്ന ഷെയ്ന്‍ നിഗത്തിന്റെ പരാമര്‍ശം മനസിലായില്ലെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു. അബിയുമായി വര്‍ഷങ്ങളായി പരിചയമുണ്ട്, അബിക്ക് പ്രശ്‌നങ്ങളുണ്ടായതായി അറിയില്ല, അത് എന്താണെന്ന് ഷെയ്‌നോട് ചോദിച്ചാല്‍ മാത്രമേ അറിയുവെന്നും ഇടവേള ബാബു പറഞ്ഞു.

മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പടങ്ങളുള്ള ആളാണ് ഷെയ്‌നെന്നും ഷെയ്‌നെ ആരെങ്കിലും ഒതുക്കാന്‍ ശ്രമിച്ചതായി അറിയില്ലെന്നും അദ്ദേഹം ദുബായില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുടിയാണ് മലയാള സിനിമയുടെ പ്രശ്‌നമെന്ന് ഇന്നലെയാണ് മനസിലായത്. ഷെയ്ന്‍ പരാതി അറിയിച്ചപ്പോള്‍ തന്നെ നിര്‍മാതാവിനെ വിളിച്ച് സംസാരിക്കുകയും രണ്ട് ദിവസത്തിനുള്ള പ്രശ്‌നം പരിഹരിക്കാമെന്നും അറിയിച്ചിരുന്നതാണ്, പക്ഷേ അപ്പോഴേക്കും ഒരാള്‍ ലൈവില്‍ വരുകയും മറ്റൊരാള്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വന്ന് പറഞ്ഞാല്‍ പിന്നെ ഒന്നും പറയാന്‍ പറ്റില്ല.
ഇടവേള ബാബു

ആര്‍ക്കും പഴയ കാലത്തെ പക്വതയില്ല എന്ന അഭിപ്രായമുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. ഇതിലും വലിയ പ്രശ്‌നങ്ങള്‍ മുന്‍പുണ്ടായിരുന്നു ആര്‍ക്കും കാത്തിരിക്കാന്‍ ക്ഷമയില്ല. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT