Film Talks

മമ്മൂട്ടി സിനിമകളുടെ സീക്വലോ പ്രീക്വലോ ചെയ്യില്ല, മൂന്ന് പ്രധാന തീരുമാനങ്ങളെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ 

THE CUE

മലയാളത്തിന് പുറമേ തമിഴിലും ബോളിവുഡിലും തെലുങ്കിലും സിനിമകള്‍ ചെയ്ത നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമകളുടെ കാര്യത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. റീമേക്ക് സിനിമകള്‍ ചെയ്യില്ല എന്നതാണ് ദുല്‍ഖറിന്റെ ഒരു പ്രധാന തീരുമാനം. അതോടൊപ്പം പിതാവ് മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാനോ, അദ്ദേഹം ചെയ്ത സിനിമകളുടെ പ്രീക്വലോ സീക്വലോ ചെയ്യാനോ തനിക്ക് താല്‍പ്പര്യമില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍. രാജിവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അടുത്ത സുഹൃത്തുക്കളോ കുടുംബസുഹൃത്തുക്കളോ വലിയ സംവിധായകരോ ഒക്കെയായിട്ട് ഈ തിരുമാനങ്ങളുടെ പേരില്‍ തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് കാര്യങ്ങള്‍ ചെയ്യില്ലെന്ന് നിര്‍ബന്ധമുണ്ട്. ഒന്നാമത്തേത് റീമേക്ക് സിനിമകള്‍ ചെയ്യില്ലെന്നതാണ്. പിന്നെയുള്ളത് ബൈലിംഗ്വല്‍ സിനിമ ചെയ്യാനില്ലെന്നത്. മൂന്നാമത്തേത് പിതാവ് മമ്മൂട്ടി അഭിനയിച്ച സിനികമളുടെ തുടര്‍ഭാഗമോ മുന്‍ഭാഗമോ ആയി ഒരു സിനിമ ചെയ്യാനില്ലെന്നത്.

മലയാളത്തിലെ ഒരു പ്രാദേശിക സിനിമ തമിഴ് പതിപ്പായി ചെയ്യുക ഗുണകരമാകില്ല. രണ്ട് ഇടങ്ങളിലെയും സംസ്‌കാരവും രീതിയും ഒരു പോലെയല്ല. വാപ്പിച്ചി ചെയ്ത സിനിമകളുടെ റീമേക്ക് ചെയ്യുന്ന കാര്യത്തിലും സീക്വലിന്റെ കാര്യത്തിലും ഫൈറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.

കാര്‍വാന്‍, ദ സോയാ ഫാക്ടര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി പുറത്തുവന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമ.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT