Film Talks

'മോഹൻലാലിനോട് രണ്ട് കഥകൾ ചർച്ച ചെയ്തു, പക്ഷെ വർക്ക് ആയില്ല' ; മമ്മൂക്കയുമായി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

മോഹൻലാലിനോട് രണ്ട് കഥകൾ ചർച്ച ചെയ്തിരുന്നു എന്നാൽ രണ്ട് കഥകളും ലാലേട്ടന് വർക്ക് ആയില്ലെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഡിജോയുടെ സിനിമയായിരുന്നു ഒന്ന്. മറ്റൊന്ന് ബോബി സഞ്ജയ് എഴുതിയ കഥയാണ്. വലിയ സിനിമകളായിരുന്നു രണ്ടും. അത് രണ്ടും നടക്കാത്തതിനാൽ വേറെയൊരു കഥ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് വളരെ ഇഷ്ടപെട്ട കഥയായിരുന്നു അത് പക്ഷെ എന്തുകൊണ്ടോ വർക്ക് ആയില്ല. മമ്മൂക്കയുമായി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത് :

മമ്മൂക്കയുമായി സിനിമ ചെയ്യണമെന്നുണ്ട് പക്ഷെ കാര്യമെന്തെന്നാൽ ചിലപ്പോൾ നമ്മൾ അവിടം വരെ എത്തില്ല. ആനയെയും പേടിക്കണം ആന പാപ്പാനെയും പേടിക്കണം എന്ന അവസ്ഥയാണ് അതുകൊണ്ട് പലതും നടന്നിട്ടില്ല. ശിങ്കിടികളായി കൂടെ നിൽക്കുന്നവർ എത്രത്തോളം നല്ല കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നതെന്ന് നമ്മളറിയുന്നില്ല. ലാലേട്ടനായി ആന്റണി ചേട്ടനോട് പറഞ്ഞ രണ്ട് കഥ വർക്ക് ആയില്ല. ഡിജോയുടെ സിനിമയായിരുന്നു ഒന്ന്. മറ്റൊന്ന് ബോബി സഞ്ജയ് എഴുതിയ കഥയാണ്. വലിയ സിനിമകളായിരുന്നു അത് രണ്ടും. അതുകൊണ്ട് വേറെയൊരു കഥ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് വളരെ ഇഷ്ടപെട്ട കഥയായിരുന്നു അത് പക്ഷെ എന്തുകൊണ്ടോ വർക്ക് ആയില്ല. നല്ലതാണെങ്കിലും മോശമാണെങ്കിലും ആർട്ടിസ്റ്റിന് ഇഷ്ട്ടപ്പെട്ടാൽ അല്ലെ പടം ഓൺ ആക്കാൻ പറ്റുകയുള്ളു.

സുരേഷ് ഗോപി ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡനാണ് ലിസ്റ്റിൻ സ്റ്റീഫൻ അവസാനമായി നിർമിച്ച് തിയറ്ററുകളിലെത്തിയ സിനിമ. ഒരു ലീഗൽ ത്രില്ലർ ആയി ഒരുങ്ങിയ സിനിമയുടെ തിരക്കഥയെഴുത്തിയത് മിഥുൻ മാനുവൽ തോമസ് ആണ്. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT