Director VA Shrikumar Shrikumar menon 
Film Talks

നമ്മുടെ രാജ്യത്തെ താലിബാന്‍ അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നു, ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയെന്ന് വി.എ.ശ്രീകുമാര്‍

നമ്മുടെ രാജ്യത്ത് നിന്നുയരുന്ന താലിബാന്‍ അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഒടിയന്‍ സംവിധായകന്‍ വി.എ ശ്രീകുമാര്‍. സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിതെന്നും ശ്രീകുമാര്‍.

മതഗ്രന്ഥങ്ങളിലെ സ്‌നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയ്ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ വരെ മൗനം ഭയാനകമായി തോന്നി. ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം.

വി.എ.ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്‌

മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്ഥാനിൽ കാണുന്നത്. വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ നാം ഒരേ ജനത. സ്ത്രീകൾക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാൻ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയ്ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ വരെ മൗനം ഭയാനകമായി തോന്നി.

കൊന്നൊടുക്കിയ ഹിറ്റ്ലർ ഒടുവിൽ സ്വയം കൊന്നതാണ് ചരിത്രം. ഇത്തരക്കാരോട് ചരിത്രം ക്ഷമിച്ചിട്ടില്ല.

നമ്മുടെ രാജ്യത്ത് നിന്നുയരുന്ന താലിബാൻ അനുകൂല ശബ്ദങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

അഫ്ഗാനിൽ കൊല്ലപ്പെട്ട... ഉറ്റവരും മണ്ണും നഷ്ടപ്പെട്ട ഓരോരുത്തരോടും ഐക്യദാർഢ്യം.

ഭീകരത കൊണ്ട് കെട്ടിപ്പൊക്കുന്ന പ്രസ്ഥാനങ്ങൾ തകർന്നു വീഴും; തീർച്ച!

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT