Film Talks

'അം അഃ' എന്ന സിനിമയുടെ പേരിൽ ആത്മവിശ്വാസം തോന്നിയത് സിബി മലയിൽ സാർ അക്കാര്യം പറഞ്ഞപ്പോഴാണ്: തോമസ് സെബാസ്റ്റ്യൻ

'അം അഃ' എന്ന സിനിമയുടെ പേരിൽ ആത്മവിശ്വാസം തോന്നിയത് സിബി മലയിൽ സാറിനോട് സംസാരിച്ചപ്പോഴായിരുന്നു എന്ന് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ. 'അം അഃ' എന്ന ടൈറ്റിൽ തിരക്കഥാകൃത്തായ കവി പ്രസാദ് തന്നോട് പറയുമ്പോൾ ആശയക്കുഴപ്പമുണ്ടായിരുന്നു. ഒരു ദിവസം സിബി മലയിൽ സാറിന്റെ ഒരു വെബ് സീരീസിന്റെ മീറ്റിങ്ങിന് താൻ പോയിരുന്നു. സിബി സാർ തന്റെ ഗുരുവാണ്. ഈ ടൈറ്റിലിന്റെ ഒരു ഡിസൈൻ അദ്ദേഹത്തെ കാണിച്ചു കൊടുത്തു. 'അം അഃ' എന്നത് പെട്ടെന്ന് വായിക്കുമ്പോൾ അമ്മ എന്നും വായിക്കാമല്ലേ എന്നാണ് പെട്ടെന്ന് അദ്ദേഹം പറഞ്ഞത്. തനിക്ക് സിനിമയുടെ ടൈറ്റിലിൽ പൂർണ്ണമായ വിശ്വാസം വരുന്നത് അങ്ങനെ ആയിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തോമസ് സെബാസ്റ്റ്യൻ പറഞ്ഞു. 'അം അഃ' ജനുവരി 24 ന് തിയറ്ററുകളിലെത്തും.

തോമസ് സെബാസ്റ്റ്യൻ പറഞ്ഞത്:

'അം അഃ' എന്ന ടൈറ്റിൽ എന്നോട് കവി പ്രസാദ് പറയുമ്പോൾ എനിക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നു. ആൾക്കാർ ഇത് പറയുമോ എന്ന് ഞാൻ പ്രസാദിനോട് ചോദിച്ചു. ഐ റ്റിയിൽ ജോലി ചെയ്യുന്ന കുറച്ചു സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ അവർക്ക് ഇഷ്ടമായി എന്നാണ് പ്രസാദ് എന്നോട് പറഞ്ഞത്. പിന്നീട് ഞാനും കുറച്ച് ആളുകളോട് പറഞ്ഞപ്പോൾ അവർക്കും ഈ പേര് വർക്കാകുന്നുണ്ട്. 'അം അഃ' എന്ന ടൈറ്റിലിൽ ഒരു പുതുമയുണ്ടല്ലോ എന്ന് തോന്നി.

ഒരു ദിവസം സിബി മലയിൽ സാറിന്റെ ഒരു വെബ് സീരീസിന്റെ മീറ്റിങ്ങിന് പോയിരുന്നു. അന്ന് തന്നെയാണ് ലിജു സിനിമയുടെ ഈ പേര് അയക്കുന്നതും. സിബി സാർ എന്റെ ഗുരുവാണ്. ഈ ടൈറ്റിലിന്റെ ഒരു ഡിസൈൻ ഞാൻ അദ്ദേഹത്തെ കാണിച്ചു കൊടുത്തു. 'അം അഃ' എന്നത് പെട്ടെന്ന് വായിക്കുമ്പോൾ അമ്മ എന്നും വായിക്കാമല്ലേ എന്നാണ് പെട്ടെന്ന് അദ്ദേഹം പറഞ്ഞത്. എനിക്ക് ടൈറ്റിലിൽ പൂർണ്ണമായ വിശ്വാസം വരുന്നത് അങ്ങനെയാണ്. അതിനു മുൻപ് വരെ ചെറിയ സംശയമുണ്ടായിരുന്നു. സിബി സാറിന്റെ വാലിഡേഷൻ എനിക്ക് ആത്മവിശ്വാസമായി. പല പേരുകളും സിനിമയ്ക്കായി ആലോചിച്ചിരുന്നു. ഈ ടൈറ്റിൽ എന്തുകൊണ്ടാണ് ഇട്ടത് എന്ന് പൂർണ്ണമായി മനസ്സിലാകുന്നത് സിനിമ പൂർണ്ണമായും കണ്ടു കഴിയുമ്പോഴാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT