Film Talks

ആരാണ് ആ അഞ്ജാത പ്രൊഡ്യൂസര്‍?, പ്രീ പ്രൊഡക്ഷന്‍ തുടങ്ങിയെന്ന് ആര് പറഞ്ഞു?; പൊട്ടിത്തെറിച്ച് ശെല്‍വരാഘവന്‍

2021ല്‍ തമിഴ് സിനിമയില്‍ നിന്നുള്ള പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗം. ധനുഷ്-ശെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ ബിഗ് ബജറ്റ് ചിത്രമായി ആയിരത്തില്‍ ഒരു വന്‍ സീക്വല്‍ പ്രഖ്യാപനം ആരാധകരും വന്‍ പ്രതീക്ഷയോടെയാണ് വരവേറ്റത്. പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി. പ്രീ പ്രൊഡക്ഷന് മാത്രം കോടികള്‍ ചെലവായതിനെ തുടര്‍ന്ന് ഈ പ്രൊജക്ട് ഉപേക്ഷിച്ചെന്നായിരുന്നു സമീപ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍. ശെല്‍വരാഘവന്‍ ധനുഷിനൊപ്പം മറ്റൊരു സിനിമയിലേക്ക് കടന്നതായും അഭ്യൂഹമുണ്ടായി. ഈ വാര്‍ത്തകളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശെല്‍വരാഘവന്‍.

ശെല്‍വരാഘവന്റെ ട്വീറ്റ്

എപ്പോഴാണ് സിനിമയുടെ പ്രീ പ്രൊക്ഷന്‍ നടന്നതെന്ന് പറയാമോ, എല്ലാ ബഹുമാനത്തോട് കൂടിയും ചോദിക്കട്ടെ. ആരാണ് അഞ്ജാതനായ ആ പ്രൊഡ്യൂസര്‍. നിങ്ങളുടെ വാര്‍ത്താ സ്രോതസ് ദയവായി ഒന്ന് പരിശോധിക്കൂ.

കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ ജെര്‍മിയ, റിമ സെന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2010ല്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത സിനിമയാണ് ആയിരത്തില്‍ ഒരുവന്‍.

യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കാര്‍ത്തി അവതരിപ്പിച്ച മുത്തു രക്ഷപ്പെടുത്തിയ ചോളരാജകുമാരനായാണ് രണ്ടാം ഭാഗത്തില്‍ ധനുഷ് എത്തുക. നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ദ േ്രഗ മാന്‍, ഹിന്ദി പ്രൊജക്ട് അടരംഗി രേ,കാര്‍ത്തിക് നരേന്‍ ചിത്രം എന്നിവയാണ് ധനുഷിന്റെ വരാനിരിക്കുന്ന സിനിമകള്‍.

Selvaraghavan announces Aayirathil Oruvan 2

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; എംവൈഒപിക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

'കഞ്ചാവിന്റെ ആദ്യപുകയിൽ ഹൃദയാഘാതം' ഇത് ഗുരുതരം | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

SCROLL FOR NEXT