Film Talks

'ആ സിനിമക്കായി ഡേറ്റ് ചോദിച്ച് മമ്മൂക്കയെ വിളിക്കേണ്ടി വന്നില്ല, ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തരികയായിരുന്നു', രഞ്ജിത്

മമ്മൂട്ടിക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങള്‍ പ്രിയപ്പെട്ടതെന്ന് സംവിധായകന്‍ രഞ്ജിത്. താന്‍ പടമൊന്നും ചെയ്യാന്‍ തീരുമാനിക്കാത്ത സമയത്ത് തന്നെ രഞ്ജിത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ താനാണ് നായകനെന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും, പാലേരിമാണിക്യത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂക്കയോട് ഡേറ്റ് ചോദിച്ച് തനിക്ക് വിളിക്കേണ്ടി വന്നിട്ടില്ലെന്നും ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തരുകയായിരുന്നുവെന്നും രഞ്ജിത്.

പ്രാഞ്ചിയേട്ടന്റെ കഥ കേട്ടതും നീ തൃശൂര്‍ ആയിരിക്കും ഷൂട്ട് ചെയ്യാന്‍ പോകന്നത് അല്ലേ എന്ന് മമ്മൂക്ക ചോദിച്ചു. മോഹന്‍ലാല്‍ എന്ന നടനഭീകരന്റെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ പ്രാഞ്ചിയേട്ടന്‍ ഉണ്ട് എന്നതാണ് ഏറെ സന്തോഷമെന്നും രഞ്ജിത് സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്റെയും മമ്മൂക്കയുടെയും നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് പ്രാഞ്ചിയേട്ടന്‍ ചെയ്തത്. എന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പ് മമ്മൂക്ക പ്രതിഫലത്തെക്കുറിച്ച് ചോദിക്കാറില്ല. ഇന്നും അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളത്', സംവിധായകന്‍ പറഞ്ഞു.

Director Renjith About Mammootty

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT