Film Talks

'പണിയില്ലാതിരുന്ന ഞങ്ങളെ പട്ടിണിക്കിട്ടില്ലല്ലോ, പെന്‍ഷന്‍ കുടിശ്ശികയില്ല', ഈ ശബ്ദമാണ് ജനവിധി തീരുമാനിക്കുന്നത്, അനുഭവം പറഞ്ഞ് രഞ്ജിത്

സാധാരണക്കാരുടെ ശബ്ദമാകും ജനവിധി തീരുമാനിക്കുകയെന്ന് സംവിധായകന്‍ രഞ്ജിത്. സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്കുള്ള അഭിപ്രായം ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം. വയനാട്ടിലെ ഒരു ഉള്‍പ്രദേശത്തെ ജനങ്ങള്‍ താനുമായി പങ്കുവെച്ച കാര്യങ്ങളും കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ സംവിധായകന്‍ ചൂണ്ടിക്കാട്ടി. മന്ത്രി ടിപി രാമകൃഷ്ണന്‍ രഞ്ജിത്തിന് നല്‍കിയാണ് പ്രകടന പത്രിക പ്രകാശിപ്പിച്ചത്.

വയനാട്ടിലെ ഒരു ഗ്രാമത്തിലെ ചായക്കടയില്‍ കയറിയപ്പോള്‍, തെരഞ്ഞെടുപ്പൊക്കെ വരികയല്ലേ എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് കടക്കാരനോട് ചോദിച്ചു, അപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു രഞ്ജിത് പങ്കുവെച്ചത്. 'ഇവിടെ എന്താണ് വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല ഞാന്‍ ചോദിച്ചത്, അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ച് തന്ന് സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പ് എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയിതായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു, ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണമെന്നും, ഈ ശബ്ദങ്ങളാണ് മാധ്യമങ്ങള്‍ പുറത്തെത്തിക്കേണ്ടതെന്നും ആ ശബ്ദമാണ് ജനവിധി തീരുമാനിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

'അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ?' ചിരിപ്പിച്ച് 'അതിഭീകര കാമുകന്‍' ട്രെയിലര്‍, ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...രസികൻ ട്രെയിലറുമായി 'അതിഭീകര കാമുകൻ' ട്രെയിലർ, നവംബർ 14ന്

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്

വിദേശത്തു നിന്ന് എത്ര സ്വര്‍ണ്ണം കൊണ്ടുവരാനാകും? THE MONEY MAZE

SCROLL FOR NEXT