Film Talks

‘നരകസൂരന്‍ എന്റെ ഹൃദയത്തോടും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ്, എന്നാണ് അത് വെളിച്ചം കാണുക’; ഗൗതം മേനോനോട് കാര്‍ത്തിക് നരേന്‍

THE CUE

‘നരകസൂരന്‍’ എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെ തുടര്‍ന്ന് നിര്‍മാതാവായ ഗൗതം വാസുദേവ് മേനോനെ വീണ്ടും ചോദ്യം ചെയ്ത് സംവിധായകന്‍ കാര്‍ത്തിക് നരേന്‍. തന്റെ ചിത്രം എന്നാണ് വെളിച്ചം കാണുകയെന്നതില്‍ വ്യക്തത വരുത്തണമെന്ന് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധ്രുവനച്ചത്തിരം’ ഉടന്‍ തന്നെ റിലീസിനെത്തും എന്ന് കാണിച്ച് ഗൗതം മേനോന്‍ പങ്കുവെച്ച ട്വീറ്റിന് കീഴിലാണ് കാര്‍ത്തിക് നരേന്റെ പ്രതികരണം.

തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയായിരുന്നു ഗൗതം മേനോന്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ഇതിന് മറുപടിയായി തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് നരകസൂരന്‍ എന്ന് കാര്‍ത്തിക് നരേനും കുറിച്ചു. ചിത്രം മുടങ്ങിയതിനെ തുടര്‍ന്ന് മുന്‍പും നിര്‍മാതാവിനെതിരെ കാര്‍ത്തിക് നരേന്‍ പ്രതികരിച്ചിരുന്നു.

അരവിന്ദ് സ്വാമിയെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രമാക്കി കാര്‍ത്തിക് ഒരുക്കിയ ചിത്രം രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഗൗതം മേനോന്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ കുരുക്കിലാവുകയായിരുന്നു. ‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന കാര്‍ത്തിക്കിന്റെ ആദ്യ ചിത്രം മികച്ച വിജയം നേടിയിരുന്നു, അതിന് ശേഷമാണ് കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാണം ഗൗതം മേനോന്റെ ഓന്‍ട്രാഡ എന്റര്‍ടെയ്‌മെന്റ്‌സ് ഏറ്റെടുത്തത്. അതിന് ശേഷം കാര്‍ത്തിക് സംവിധാനം ചെയ്ത ‘മാഫിയ’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

നരകസൂരന്‍ കൂടാതെ ഗൗതം മേനോന്‍ തന്നെ സംവിധാനം ചെയ്യുന്ന ‘എന്നെ നോക്കി പായും തോട്ട’ എന്ന ചിത്രവും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മുടങ്ങിയിരുന്നു. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് പലതാവണ മാറ്റിവെച്ചു. ഏറ്റവുമൊടുവില്‍ ഈ മാസം 29ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വരുണിനെ നായകനാക്കി ജോഷുവ എന്ന ചിത്രവും ഗൗതം മേനോന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

SCROLL FOR NEXT