Film Talks

'പിണക്കം പറഞ്ഞുതീർക്കാതെയാണ് ജയൻ പോയത്, മരണവാർത്ത തന്ന മുറിവ് ഇന്നും ഉണങ്ങാതെയുണ്ട്', ഹരിഹരൻ

ജയനുമായി ഉണ്ടായിരുന്ന ചില പിണക്കങ്ങൾ, അത് ഒത്തുതീർപ്പാക്കേണ്ടിയിരുന്ന ദിവസം അപ്രതീക്ഷിതമായി കേൾക്കേണ്ടിവന്ന മരണവാർത്ത, ജയനുമൊത്തുളള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ ഹരിഹരൻ. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഹരിഹരൻ ജയനുമൊത്തുളള അനുഭവം വിവരിച്ചത്.

ജയനെയും നസീറിനെയും വെച്ച് ചെയ്യാനിരുന്ന സിനിമയാണ് 'അങ്കുരം'. ചിത്രത്തിന്റെ ഷൂട്ടിം​​ഗ് ജയൻ കാരണം പല തവണ മാറ്റേണ്ടിവന്നിരുന്നെന്നും ഈ കാരണത്താൽ ജയനുമായി തർക്കം നിലനിന്നിരുന്നെന്നും ഹരിഹരൻ പറയുന്നു. രണ്ട് തവണ ജയനുവേണ്ടി ചിത്രീകരണ തീയതി മാറ്റി വെച്ചു. ഒടുക്കം നിശ്ചയിച്ച തീയതിയിൽ ജയൻ ലൊക്കേഷനിൽ എത്തിയെങ്കിലും മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിനായി സംവിധായകനായ തന്നോട് പറയാതെ സെറ്റിൽ നിന്ന് പോയെന്നും ഹരിഹരൻ പറയുന്നു.

ഇതേ തുടർന്ന് ജയനും ഹരിഹരനും തമ്മിൽ പിണക്കത്തിലായിരുന്നു. സെറ്റിൽ വെച്ച് ജയനോട് ഹരിഹരൻ ക്ഷുഭിതനാവുകയും ചെയ്തു. പിന്നീട് സംഗീത സംവിധായകൻ ദേവരാജൻ മാഷിന്റെ നിർബന്ധത്തിന് വഴങ്ങി പിണക്കം പറഞ്ഞു തീർക്കാമെന്ന് കരുതി. എന്നാൽ ഒത്തുതീർപ്പിനായി കരുതിയ ദിവസമാണ് ജയന്റെ മരണവാർത്ത കേൾക്കണ്ടി വന്നത്. ആ മരണവാർത്തയേൽപ്പിച്ച മുറിവ് ഇന്നും തന്റെ ഉള്ളിൽ ഉണങ്ങാതെ നിൽക്കുന്നുണ്ട്, ഒപ്പം മരിക്കുന്നതിന് മുമ്പ് ജയനുമായുളള പിണക്കം പറഞ്ഞുതീർക്കാൻ കഴിയാത്തതിന്റെ ദു:ഖവും. ഹരിഹരൻ പറയുന്നു.

Director Hariharan sharing experience with actor Jayan

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT