Film Talks

'നല്ലതെന്ന് തോന്നിയാൽ നാലാളോട് പറയണേ', 'അം അഃ' എന്ന സിനിമയിൽ നാല് എന്ന സംഖ്യയ്ക്ക് ബന്ധമുണ്ട്'; കവിപ്രസാദ് ഗോപിനാഥ്

നല്ലതാണെങ്കിൽ നാലാളോട് പറയണേ എന്ന ടാഗ് ലൈനായിരിക്കും റിലീസിന് ശേഷം 'അം അഃ' എന്ന സിനിമയ്ക്ക് നൽകുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കവിപ്രസാദ്‌ ഗോപിനാഥ്. പ്രാസം കൊണ്ട് മാത്രമല്ല, 4 എന്ന സംഖ്യയ്ക്കും സിനിമയ്ക്കും ബന്ധമുണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കവിപ്രസാദ് ഗോപിനാഥ് പറഞ്ഞു. റൈഫിൾ ക്ലബ് എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'അം അഃ. ഇടുക്കിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ദുരൂഹത നിറഞ്ഞ ഒരു ത്രില്ലർ ഡ്രാമയാണ്. സ്റ്റീഫൻ എന്ന ദിലീഷ് പോത്തന്റെ കഥാപാത്രം ഒരു നാട്ടിലേക്ക് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. പേരിൽ തന്നെ കൗതുകമുണർത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോമസ് സെബാസ്റ്റ്യനാണ്. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

'അം അഃ' എന്ന സിനിമയുടെ പേരിൽ ആത്മവിശ്വാസം തോന്നിയത് സിബി മലയിൽ സാറിനോട് സംസാരിച്ചപ്പോഴായിരുന്നു എന്ന് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'അം അഃ' എന്ന ടൈറ്റിൽ തിരക്കഥാകൃത്തായ കവി പ്രസാദ് തന്നോട് പറയുമ്പോൾ ആശയക്കുഴപ്പമുണ്ടായിരുന്നു. ഒരു ദിവസം സിബി മലയിൽ സാറിന്റെ ഒരു വെബ് സീരീസിന്റെ മീറ്റിങ്ങിന് താൻ പോയിരുന്നു. സിബി സാർ തന്റെ ഗുരുവാണ്. ഈ ടൈറ്റിലിന്റെ ഒരു ഡിസൈൻ അദ്ദേഹത്തെ കാണിച്ചു കൊടുത്തു. 'അം അഃ' എന്നത് പെട്ടെന്ന് വായിക്കുമ്പോൾ അമ്മ എന്നും വായിക്കാമല്ലേ എന്നാണ് പെട്ടെന്ന് അദ്ദേഹം പറഞ്ഞത്. തനിക്ക് സിനിമയുടെ ടൈറ്റിലിൽ പൂർണ്ണമായ വിശ്വാസം വരുന്നത് അങ്ങനെ ആയിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തോമസ് സെബാസ്റ്റ്യൻ പറഞ്ഞു.

റോഡ് ടാറിങ്ങിന്റെ ജോലി പൂർത്തിയാക്കാൻ എത്തുന്ന സൂപ്പർവൈസറായിട്ടാണ് ട്രെയ്‌ലറിൽ ദിലീഷ് പോത്തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഒരു സ്ഥലത്തേക്കെത്തുന്ന ആളിന്റെ ആകാംക്ഷയിൽ നിന്ന് ട്രെയ്‌ലർ തിരിയുന്നത് ദുരൂഹമായ മറ്റൊരു സ്വഭാവത്തിലേക്കാണ്. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT