Film Talks

ഈ കഥാപാത്രം വൃത്തിയായി ചെയ്തില്ലെങ്കിൽ എനിക്കാണ് ഏറ്റവും വലിയ നഷ്ടം എന്നാണ് തോന്നിയത്: ദിലീഷ് പോത്തൻ

റൈഫിൾ ക്ലബ്ബിലെ അവറാൻ എന്ന കഥാപാത്രം വൃത്തിയായി ചെയ്യാൻ സാധിച്ചില്ലെങ്കിൽ അത് തനിക്ക് തന്നെ വലിയൊരു നഷ്ടമാകുമെന്ന് കരുതിയിരുന്നുവെന്ന് ദിലീഷ് പോത്തൻ. ഇത്രയും ഉ​ഗ്രനായ ഒരു കഥാപാത്രം ഏറ്റവും കംഫർട്ടബിളായ ഒരു ടീമിനൊപ്പം ലഭിക്കുക എന്നു പറയുന്നത് തന്നെ ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് അഴിഞ്ഞാടി അഭിനയിക്കാൻ ലഭിക്കുന്ന അവസരമായിരുന്നു. അതുകൊണ്ടു തന്നെ അത് നഷ്ടപ്പെടുത്തിയാൽ സ്വയം തനിക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക എന്ന് മനസ്സിലാക്കിയിരുന്നുവെന്നും ദിലീഷ് പോത്തൻ പറയുന്നു.

ദിലീഷ് പോത്തൻ പറഞ്ഞത്:

കുറച്ചു വർഷത്തോളമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഒരു കഥാപാത്രം എനിക്ക് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ കിട്ടിയിട്ടുള്ള കഥാപാത്രങ്ങളിൽ‌ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സെക്രട്ടറി അവറാൻ എന്ന ഈ കഥാപാത്രം. ഇത്രയും നല്ലൊരു കഥാപാത്രം കിട്ടുക, ഒപ്പം അതെനിക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ഒരു കൂട്ടം ആളുകൾക്കൊപ്പം ആവുക എന്നത് ഒരു അവസരമാണ്. ഇത് പോയാൽ പോയതാണ്. അത്രയും കംഫർട്ടബിളായ ആളുകൾക്കിടെ ഇത്രയും ഉ​ഗ്രനായ ഒരു കഥാപാത്രം കിട്ടി. ശ്യാമും ആഷിക്കേട്ടനും തുടങ്ങി എന്നെ നന്നാക്കാൻ സ്വന്ത്ര്യമുള്ള എന്നെ ഏറ്റവും കൂടുതൽ അടുത്തറിയുന്ന ആൾക്കാരാണ് ചുറ്റും. അപ്പോൾ എനിക്ക് അത് ഏറ്റവും അഴിഞ്ഞാടി ചെയ്യാവുന്ന ഒരു അവസരമാണ്. ഈ അവസരം ഞാൻ നഷ്ടപ്പെടുത്തിയാൽ അല്ലെങ്കിൽ ഞാൻ അത് വൃത്തിക്ക് ചെയ്തില്ലെങ്കിൽ എനിക്ക് അത് ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് ഞാൻ കരുതുന്നത്. ഞാൻ അങ്ങനെയാണ് അതിനെ സമീപിച്ചത്.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന ചിത്രം ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT