Film Talks

പല പ്രായവും, ട്രിവാന്‍ഡ്രം സ്ലാംഗും മത്സ്യത്തൊഴിലാളിയുടെ മെയ് വഴക്കവും; ഫഹദിന്റെ ഏക്‌സൈറ്റ്‌മെന്റ് സൃഷ്ടിച്ച റോളെന്ന് ദിലീഷ് പോത്തൻ

ആക്ടറെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുള്ള കഥാപാത്രമാണ് ഫഹദ് ഫാസിൽ മാലിക് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. പല പ്രായവും, ട്രിവാന്‍ഡ്രം സ്ലാംഗും മത്സ്യത്തൊഴിലാളിയുടെ മെയ് വഴക്കവും വളരെ ഇന്ററസ്റ്റിങ് ആയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പറഞ്ഞു.

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മാലിക്കിൽ പ്രധാന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. നിമിഷ സജയനാണ് നായിക. ജോജു ജോർജ്, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ജൂലായ് പതിനഞ്ചിന്‌ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

ദിലീഷ് പോത്തൻ പറഞ്ഞത്

ആക്ടറെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുള്ള കഥാപാത്രമാണ് ഫഹദ് ഫാസിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പല പ്രായത്തിലുള്ള സുലൈമാൻ എന്ന കഥാപാത്രത്തെ ഇന്ററസ്റ്റിങ് ആയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ട്രിവാൻഡ്രംകാരന്റെ സ്ലാംഗും മത്സ്യത്തൊഴിലാളിയുടെ മെയ്‌വഴക്കവും വളരെ ഇന്ററസ്റ്റിങ് ആയി ഫഹദ് ചെയ്തിട്ടുണ്ട്. സിനിമ പൂർണ്ണമായും ഞാൻ കണ്ടിട്ടില്ല. വർക്കിന്റെ ഭാഗമായി ചില ഭാഗങ്ങൾ മാത്രമാണ് കാണുവാൻ സാധിച്ചത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT